Celebrities

‘അവളുടെ പരിഭവം മാറില്ല, അതിൽ ദുഃഖമില്ല’; ജീവിതത്തിലെ അമ്മ വേഷം കവിയൂര്‍ പൊന്നമ്മയ്ക്ക് സമ്മാനിച്ചത് വേദനകളോ ? kaviyoor-ponnamma-daughter

ഒപ്പമുണ്ടായിരുന്ന സമയത്ത് വളരെയധികം സ്‌നേഹിച്ചിരുന്നു

മലയാള സിനിമയുടെ അമ്മ മുഖമാണ് കവിയൂർ പൊന്നമ്മ. ചുവന്ന വലിയ പൊട്ടും നെറ്റിയിൽ ചന്ദനക്കുറിയും വാത്സല്യ ചിരിയുമായി ഇനി ആ അമ്മയില്ലെന്നത് വലിയ നോവ് തന്നെയാണ് മലയാളികളെ സംബന്ധിച്ചെടുത്തോളം. പഴയതലമുറയിലെ സത്യനും പ്രേംനസ്സീറും മധുവും പുതിയ തലമുറയിലെ ദിലീപും പൃഥ്വിരാജുമുൾപ്പെടെ മലയാള സിനിമാരംഗത്തെ മിക്ക നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. എന്നാലും മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ അമ്മയായി മലയാളികളുടെ മനസ്സിൽ തറഞ്ഞു പോയ മുഖമാണ് കവിയൂർ പൊന്നമ്മയുടേത്.

എന്നാൽ അഭിനയം ആണ് ആദ്യ പ്രയോരിറ്റി എന്നുള്ളത് കൊണ്ടുതന്നെ ‘അമ്മ തനിക്ക് സ്‌നേഹം തന്നില്ലെന്നായിരുന്നു മകളുടെ പരാതി. എന്നാൽ ഒപ്പമുണ്ടായിരുന്ന സമയത്ത് വളരെയധികം സ്‌നേഹിച്ചിരുന്നു എന്നായിരുന്നു പൊന്നമ്മ ജെബി ജങ്ഷനിൽ പങ്കെടുത്തപ്പോൾ പറഞ്ഞത്. ഉള്ള സമയത്ത് അത് പോലെ സ്‌നേഹം വാരിക്കോരി കൊടുത്തിട്ടുമുണ്ട്. അവളുടെ പരിഭവം മാറില്ല. അതിൽ ദുഃഖമില്ല എന്നും താരം പറഞ്ഞിരുന്നു.

കവിയൂർ പൊന്നമ്മയുടെ മൃതദേഹം ലിസി ആശുപ ത്രീയിൽ പൊതു ദർശനത്തിനു വച്ചപ്പോൾ മുതൽ ആരാധകർ തേടുന്ന മുഖം ആയിരുന്നു പൊന്നമ്മയുടെ മകൾ ബിന്ദുവിന്റേത്. എന്നാൽ പൊന്നമ്മയുടെ സഹോദരനും ഭാര്യയും ആയിരുന്നു മൃതദേഹത്തന്റെ അടുത്ത് ഉണ്ടായിരുന്നത്. അമേരിക്കയിൽ ആണ് ഏകമകൾ ബിന്ദു. മകൾ കഴിഞ്ഞ ദി വസം അമ്മയെ കണ്ടു മടങ് എന്നാണ് ഇന്നത്തെ പത്ര റിപ്പോർട്ടുകൾ പറയുന്നത്. ബിന്ദുവിന്റെ ഭർത്താവ് വെങ്കട്ടറാം അമേരിക്കയിലെ യൂണിവേര്സിറ്റി ഓഫ് മിഷിഗണിൽ പൊഫസർ ആണ്. രണ്ടുകൊച്ചുമക്കളും ഉണ്ട്. എന്നാൽ ഇവർ പൊന്നമ്മയുടെ ശവസംസ്കാരത്തിന് പങ്കെടുക്കാൻ എത്തുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

കഴിവർഷം മെയ് മാസം ആണ് പൊന്നമ്മയ്‍ക്ക് അർബുദം സ്ഥിരീകരിച്ചത്. എന്നാൽ ആദ്യം അസുഖത്തെക്കുറിച്ച് ചേച്ചിക്ക് അറിയില്ലായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം ഇടവേള ബാബു പറഞ്ഞത്. ഈ മാസത്തെ ചെക്കപ്പിനുവേണ്ടി ആശുപയിൽ പ്രവേശിപ്പിച്ചരുന്നു. എന്നാൽ ആരോഗ്യനില തീരെ വഷളാവുകയും കഴിഞ്ഞ ദിവസം ,മരണം സംഭവിക്കുകയും ആയിരുന്നു

content highlight: kaviyoor-ponnamma-daughter