ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ അതിമനോഹരമായ പ്രകടനം തന്നെയാണ് താരം കാഴ്ച വച്ചിരുന്നത്. മലയാള സിനിമയിൽ ഹ്യൂമറസ് വേഷങ്ങൾ ചെയ്യുന്ന നടിമാർ പൊതുവെ കുറവാണ്. അത്തരം ഒരു കഥാപാത്രമായയായിരുന്നു തുടക്കത്തിൽ തന്നെ അനുശ്രീ എത്തിയിരുന്നത്. ആളുകളെ ചിരിപ്പിക്കാൻ സാധിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം ഒരു ക്യാരക്ടർ ആയി മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ച വെച്ചിരുന്നത്.
ഇപ്പോഴിതാ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് അനുശ്രീ പറയുന്ന ചില കാര്യങ്ങളാണ്. അനുശ്രീയുടെ വാക്കുകൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. സിനിമ നടി ആയില്ലാരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന ചോദ്യത്തിനാണ് അനുശ്രീ മറുപടി പറയുന്നത്.
“സിനിമ നടി ആയില്ലാരുന്നുവെങ്കിൽ താൻ ഒരു ടീച്ചർ ആവണമെന്നാണ് ആദ്യ സമയങ്ങളിൽ ഒക്കെ ആഗ്രഹിച്ചിരുന്നത്. ടീച്ചർമാർ നന്നായി ഒരുങ്ങി ക്ലാസിൽ വരുന്നതും കുട്ടികളെ അടിക്കുന്നതും ഒക്കെ കണ്ടതുകൊണ്ട് ആയിരിക്കാം അങ്ങനെ ചിന്തിച്ചത്. എന്നാൽ ഒരു പ്ലസ് വൺ പ്ലസ് ടു ഒക്കെ ആയപ്പോൾ താൻ എൻസിസിയിൽ ഉണ്ടായിരുന്നു. ആ സമയത്ത് രാജ്യസേവനം ആയിരുന്നു പ്രിയപ്പെട്ടത്. നമ്മൾ ആ ഒരു കാര്യത്തിൽ അടിക്ഡ് ആയാൽ തീർച്ചയായും ആ ഒരു ജോലി ചെയ്യാൻ മാത്രമേ ആഗ്രഹിക്കുകയുള്ളൂ. അങ്ങനെയായിരുന്നു താൻ ആഗ്രഹിച്ചത്. ഇപ്പോൾ പുറത്തൊക്കെ ഇറങ്ങുമ്പോൾ അയ്യോ ടാൻ അടിക്കുമല്ലോ എന്നൊക്കെ വിചാരിക്കും പക്ഷേ ആ സമയത്ത് ഞങ്ങൾ ക്യാമ്പൊക്കെ കഴിഞ്ഞ് വരുന്ന ഒരു കോലം കാണണമായിരുന്നു. ‘ ഇങ്ങനെയാണ് അനുശ്രീ സംസാരിക്കുന്നത്
Story Highlights ; Anusree talkes her ambition