അടുത്തിടെ പുറത്തിറങ്ങിയ ഒരു സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം ആയിരുന്നു ഗര്‍ര്‍. സുരാജ് വെഞ്ഞാറമൂടും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സിംഹത്തെ ചുറ്റിപ്പറ്റിയുള്ള സിനിമയായിരുന്നു ഗര്‍ര്‍. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ തനിക്ക് ഉണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
‘പല ആള്‍ക്കാരും സിനിമ കണ്ടിട്ട് വിമര്‍ശിക്കാറുണ്ട്. ഇതിന്റെ ഒരു ടീസര്‍ ആദ്യം കണ്ടു കഴിഞ്ഞപ്പോള്‍, ഇപ്പോള്‍ ടീസറും അല്ലെങ്കില്‍ ട്രെയിലറും വരെ ഡീ കോഡ് ചെയ്യുന്ന കാലമാണ്. അപ്പോള്‍ ആ രീതിയില്‍ നോക്കുമ്പോള്‍ എന്റെ മകന്റെ കൂടെ.. അതായത്, എല്‍ കെ ജി-യു കെ ജി പഠിക്കുന്ന അവന്റെ ഒരു സുഹൃത്ത് ജോര്‍ഡന്‍ എന്നാണ് അവന്റെ പേര്. അവന്‍ ഇതിന്റെ ടീസര്‍ കണ്ടു.. അവന് ഭയങ്കര ഇഷ്ടമാണ് സിംഹത്തിന്റെ കാര്യങ്ങളൊക്കെ കാണുന്നത് എല്ലാം കണ്ടു കഴിഞ്ഞിട്ട് ഹാപ്പിയായി. എന്നിട്ട് എന്നെ വിളിച്ചു, ചാക്കോച്ചന്‍ അങ്കിള്‍.. ഞാന്‍ ചോദിച്ചു എന്താണ് സുഖമാണോ എന്ന്.’
‘അപ്പോള്‍ അവന്‍ പറഞ്ഞു ചാക്കോച്ചന്‍ അങ്കിള്‍, ടീസര്‍ കണ്ടു പൊളിയായിട്ടുണ്ട് എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു താങ്ക്യൂ എന്ന്. പിന്നെ അവന്‍ പറഞ്ഞു പക്ഷേ ഒരു പ്രശ്‌നമുണ്ടെന്ന്. ഞാന്‍ ചോദിച്ചു എന്താ പ്രശ്‌നം എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു, ചാക്കോച്ചന്‍ അങ്കിള്‍ അതിനുള്ളില്‍ കിടക്കുന്നത് ലയണ്‍ ആണ്, പക്ഷേ ചാക്കോച്ചന്‍ അങ്കിള്‍ ഇറങ്ങി വാടാ പട്ടി എന്നാണ് പറഞ്ഞതെന്ന്. അത് കേട്ട് ഞാന്‍ പറഞ്ഞു ദൈവമേ ഭാവിയില്‍ ഇവരൊക്കെ ക്രിട്ടിക് ആകുമല്ലോ എന്ന്.’, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
story highlights: Kunchacko Boban about his son