Celebrities

ബനാറസി സാരിയിൽ തിളങ്ങി കരീന കപൂർ – KAREENA KAPOOR

ഇന്നും നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കരീന കപൂർ

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ് കരീന കപൂർ. ഇപ്പോൾ കരീനയുടെ പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ബനാറസി ഗൗണിലാണ് കരീന ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

സിനിമയിലെ തൻ്റെ 25 വർഷം ആഘോഷിക്കുന്ന ഒരു പരിപാടിക്കായാണ് കരീന ബനാറസി സാരിയിൽ ഡിസൈന്‍ ചെയ്ത ഗൗണില്‍ എത്തിയത്. ചിത്രങ്ങള്‍ കരീന തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.

കരീനയുടെ ഈ വിൻ്റേജ് ഗൗണ്‍ ഡിസൈൻ ചെയ്തിരിക്കുന്നത് അമിത് അഗർവാളാണ് . ബ്ലാക്ക് ആൻഡ് ഗോൾഡൻ നിറത്തിലുള്ള ബനാറസി സാരിയിലാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കരീനയുടെ ചിത്രങ്ങള്‍ വൈറലായതോടെ നിരവധി ആരാധകരാണ് ലൈക്കുകളും കമന്‍റുകളുമായി എത്തിയത്.

രണ്ട് കുട്ടികളുടെ അമ്മ കൂടിയായ കരീന ഇടയ്ക്കിടെ തന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

STORY HIGHLIGHT: KAREENA KAPOOR