കഴിഞ്ഞ വര്‍ഷം സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്സിലെ (എംബിഎസ്) ഷോപ്പ്സിന്റെ പ്രവേശന കവാടത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയതിന് ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളിക്ക് പിഴ ചുമത്തി കോടതി. രാമു ചിന്നരസ (37) എന്ന യുവാവിനാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ കോടതിയില്‍ ഹാജരാകുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. 400 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 25,000 രൂപ) ആണ് പിഴ അടയ്‌ക്കേണ്ടത്.
കഴിഞ്ഞ ഒക്ടോബറില്‍ ഈ പ്രവൃത്തി ചെയ്യുന്നതിന്റെ ഒരു ചിത്രം വൈറലായിരുന്നു. ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, സംഭവം നടന്നത് 2023 ഒക്ടോബര്‍ 30 ന് ആണ്. രാമു മദ്യപിക്കുകയും രാത്രി മറീന ബേ സാന്‍ഡ്‌സ് കാസിനോയില്‍ ചൂതാട്ടം നടത്തുകയും ചെയ്തു. എന്നാല്‍ അയാള്‍ക്ക് വിശ്രമമുറി കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഷോപ്പ്സിലെ ഒരു റെസ്റ്റോറന്റിനടുത്ത് പതുങ്ങിയിരിക്കുകയും ഏകദേശം 7 മണിക്ക് മലമൂത്രവിസര്‍ജ്ജനം ചെയ്യുകയും ചെയ്തു.
അടുത്ത ദിവസം ഇയാള്‍ ജോലിസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നതിന്റെ വീഡിയോ വൈറലായി. തുടര്‍ന്ന് എംബിഎസ് സുരക്ഷാ ടീമിലെ ഒരു അംഗം സംഭവത്തെക്കുറിച്ച് ഉടന്‍ തന്നെ തന്റെ സൂപ്പര്‍വൈസറെ അറിയിച്ചു. തുടര്‍ന്ന്, ഒരു എംബിഎസ് സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ കേസിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കി. 2023 ഒക്ടോബര്‍ 31-ന് രാമു സിംഗപ്പൂരില്‍ നിന്ന് പോയെങ്കിലും പിന്നീട് തിരിച്ചെത്തി. ജൂണ്‍ 4-ന്, എംബിഎസ് കാസിനോയില്‍ പ്രവേശിക്കാന്‍ വീണ്ടും ശ്രമിക്കുന്നതിനിടെ, സെക്യൂരിറ്റി അയാളെ തിരിച്ചറിയുകയും തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഈ പ്രദേശം പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നതാണെന്നും ‘സാനിറ്ററി സൗകര്യത്തിനുള്ള’ സ്ഥലമല്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. 400 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 25,000 രൂപ) മുതല്‍ 500 ഡോളര്‍ (ഏകദേശം 32,000 രൂപ) വരെ പിഴ ഈടാക്കണമെന്നാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. രാമു ഏകദേശം 10 മിനിറ്റോളം പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തിയിരുന്നു. അത് ‘നിസാരമല്ല’ എന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ ഏറ്റവും കുറഞ്ഞ പിഴ നല്‍കണമെന്ന് എന്ന് രാമു കോടതിയോട് അപേക്ഷിച്ചു. തുടര്‍ന്ന് ജഡ്ജി 400 ഡോളര്‍ (ഏകദേശം 25,000 രൂപ) പിഴ ചുമത്തി.
STORY HIGHLIGHTS: Indian Man Fined Rs 25,000 For Defecating On Marina Bay Sands Floor In Singapore