Celebrities

ഏറ്റവും പ്രിയപ്പെട്ട അമ്മ വേഷം ഏത് സിനിമയിലേതാണ്? കവിയൂര്‍ പൊന്നമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു

വില്ലത്തി റോളുകള്‍ ഒന്നും തരില്ലല്ലോ

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ അമ്മ മുഖമാണ് ശ്രീ കവിയൂര്‍ പൊന്നമ്മ. കഴിഞ്ഞ ദിവസമാണ് കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തന്റെ ഏത് സിനിമയിലെ അമ്മ കഥാപാത്രത്തെയാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് കവിയൂര്‍ പൊന്നമ്മ. കവിയൂര്‍ പൊന്നമ്മയുടെ ഒരു പഴയകാല അഭിമുഖമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

‘പഴയകാല സിനിമകളൊക്കെ നല്ലതായിരുന്നു. തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമ. ഞാന്‍ പത്മരാജന്റെ അടുക്കല്‍ ചോദിക്കുകയും ചെയ്തു എനിക്കുള്ള ട്രയല്‍ ആണോ എന്ന്. അപ്പോള്‍ അത് എന്നെ വല്ലാണ്ട് മനസ്സില്‍ ബാധിച്ച ഒരു സിനിമയാണ്. പിന്നെ കിരീടം, ചെങ്കോല്‍, നന്ദനം അങ്ങനെ എല്ലാം. എനിക്ക് പിന്നെ അങ്ങനെ ഒരു വില്ലത്തിയോ അങ്ങനെയുള്ള റോളുകള്‍ ഒന്നും തരില്ലല്ലോ. നിങ്ങള്‍ പോലും എന്നെ ഇത്ര അധികം സ്‌നേഹിക്കുന്നത് അതാണല്ലോ. എന്റെ ഫ്രണ്ട്‌സ് എന്ന് പറയുന്നവരെല്ലാം കൊച്ചുപിള്ളേരാണ്.’

”അവരൊക്കെ സ്‌കൂളില്‍ പോകുമ്പോള്‍ പിന്നാലെ വണ്ടിയില്‍ പോകുമ്പോള്‍ എങ്ങനെ കിടന്ന് കൈ കാണിക്കുമ്പോള്‍ ഞാന്‍ വിചാരിക്കും.. ദൈവമേ ഞാന്‍ ഒരു ദുഷ്ട കഥാപാത്രം ചെയ്തിരുന്നെങ്കില്‍ അവരെന്നെ ഇങ്ങനെ സ്‌നേഹിക്കില്ല എന്ന്. പിന്നെ പലരും ഈ അടുത്തകാലത്ത് എന്നെ അപ്രോച്ച് ചെയ്തിട്ടുണ്ട്. ഒരു വില്ലത്തി ആയിട്ട്. അതായത് പടം തീരുന്നതുവരെ അറിയില്ല പടത്തിന്റെ ലാസ്റ്റേ അറിയുള്ളൂ എന്ന് പറഞ്ഞ്. പക്ഷേ ഞാന്‍ പറഞ്ഞു ഞാന്‍ എന്തായാലും ചെയ്യില്ല, എത്ര രൂപ തരാം എന്ന് പറഞ്ഞാലും ഞാന്‍ ചെയ്യില്ല എന്ന്.’ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

STORY HIGHLIGHTS: Kaviyoor Ponnamma about films