മലയാളം ടെലിവിഷനിലൂടെയും മലയാള സിനിമയിലൂടെയും ബിഗ്ബോസിലൂടെയും എല്ലാം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് സുചിത്ര നായര്‍. ഇപ്പോള്‍ ഇതാ തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുചിത്ര. തന്റെ അവസാനത്തെ റിലേഷന്‍ വേണ്ടിയിരുന്നില്ല എന്നും അതൊരു ടോക്സിക് റിലേഷന്‍ഷിപ്പ് ആയിരുന്നു എന്നും പറയുകയാണ് സുചിത്ര. ഡിപ്രഷന് ലെവലിലോട്ടൊക്കെ താന്‍ പോയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘എന്റെ അവസാനത്തെ റിലേഷന്‍ വേണ്ടിയിരുന്നില്ല എന്ന് തോനും. അത് ഭയങ്കര ഒരു ടോക്സിക് റിലേഷന്‍ഷിപ്പ് ആയിരുന്നു. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് ഞാന്‍ എങ്ങനെ പോയി അതില്‍പ്പെട്ടു എന്ന് എല്ലാവരും എന്നോട് ചോദിക്കും. അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റ് ഒന്നും അല്ലായിരുന്നു. ആക്സിഡന്റ്ലി അങ്ങനെ സംഭവിച്ചതാണ്. പക്ഷെ അതില്‍ നിന്ന് മാറി വരാന്‍ ഞാന്‍ ഒത്തിരി കഷ്ടപ്പെട്ടു. അതിന് ഭഗവാന് കാരണങ്ങള്‍ ഒരുക്കി തന്നു. ആള് തന്നെ അത് മാറ്റി തന്നു. ആള് ഇപ്പോള്‍ ഇവിടെ ഇല്ല. ഞാന്‍ ഡിപ്രഷന് ലെവല്‍ ഒക്കെ കഴിഞ്ഞതാണ്.’
‘ആദ്യ പ്രണയം കോളേജ് സമയത്താണ്. സ്കൂളില്‍ പഠിക്കുമ്പോഴൊക്കെ വീട്ടുകാര്‍ വലിയ സ്ട്രിക്ട് ആയിരുന്നു. സ്കൂള്‍ വാനില്‍ പോകുന്നു തിരിച്ചുവരുന്നു അങ്ങനെയായിരുന്നു. പക്ഷെ ആ റിലേഷന്‍ഷിപ്പ് എല്ലാം പൊളിഞ്ഞുപോയി. അവസാനത്തെ റിലേഷന്‍ ഭയങ്കര ടോക്സിക് ആയിരുന്നു. ഡിപ്രഷന് ലെവലിലോട്ടൊക്കെ ഞാന്‍ പോയിട്ടുണ്ട്. കരിയറില്‍ നിന്ന് ആരോടും പ്രണയം തോന്നിയിട്ടില്ല. അവിടെ അങ്ങനെ ആരും ഉണ്ടായിരുന്നില്ല. എനിക്ക് തോന്നണമെങ്കില്‍ അത്യാവശ്യം പറയാന്‍ തോന്നുന്ന ആരെങ്കിലും വേണ്ടേ.’
ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നോട് ഡിഗ്രിക്ക് ആണോ പഠിക്കുന്നത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്റെ കുഞ്ഞമ്മയുടെ കുഞ്ഞ് എന്റെ ഒപ്പം നില്ക്കുമ്പോള് എന്റെ കുഞ്ഞാണോ എന്ന് ചോദിക്കും. ഇപ്പോള്‍ കുറച്ചുനാള്‍ക്ക് മുന്നേ എന്റെ അപ്പച്ചിയുടെ മകള്‍ എന്റെ കൂടെ നിന്നപ്പോള്‍ എന്റെ മോളാണോ എന്ന് ചോദിച്ചു. സോഷ്യല്‍ മീഡിയ കുറെ തവണ കെട്ടിച്ചു വിട്ടിട്ടുണ്ട് എന്നെ.’, സുചിത്ര പറഞ്ഞു.
story highlights: suchithra nair, love story