മലയാളികള്‍ക്ക് ഏറെ പരിചിതമായ സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. അമൃത സുരേഷ് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും താരമായി നില്‍ക്കുകയാണ് ഇപ്പോള്‍. അഭിരാമി സുരേഷ് കൊച്ചിയിലെ ഒരു ഫേമസ് കഫേയുടെ ഉടമസ്ഥത കൂടിയാണ്. ഇപ്പോള്‍ ഇതാ ഇരുവരും തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്.
‘പിന്നണി ഗായികയായി നോക്കുമ്പോള്‍ എനിക്ക് വളരെ കുറച്ച് ഹിറ്റുകളെ കിട്ടിയിട്ടുള്ളു. എനിക്ക് അതില്‍ മാത്രം ഫോക്കസ് ചെയ്യാനോ അതിലേക്ക് ഇറങ്ങി തിരിക്കാനോ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ എനിക്കൊരുപാട് ഇഷ്യൂസും തടസ്സങ്ങളും ഉണ്ടാക്കാന്‍ ആളുകള്‍ ശ്രമിച്ചിട്ടുണ്ട്. അത്തരക്കാര്‍ വിജയിക്കുകയും ചെയ്തെന്ന് പറയാം. 2007ല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ മുതല്‍ ഇപ്പോള്‍ 2024 വരെ എത്തി നില്‍ക്കുമ്പോഴും അതിജീവിച്ച് വരികയായിരുന്നു. ഇപ്പോഴും ആളുകള്‍ കാണുമ്പോള്‍ ആ പഴയ അമൃതയാണെന്ന് പറയുന്നുണ്ട്. അതില്‍ അഭിമാനമുണ്ട്. ഇനിയിപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പറയുന്നത് പോലെ വളരെ താഴ്ന്ന നിലയില്‍ നിന്നും വളര്‍ന്ന് വന്നെന്ന് വിചാരിക്കൂ. അത് വലിയ കാര്യമല്ലേ. ഞാനത് അഭിമാനത്തോട് കൂടി പറയും’, അമൃത പറഞ്ഞു.
‘ഞങ്ങളെ പുഷ് ചെയ്യാനോ സംരക്ഷിക്കാനോ ആരും വന്നിട്ടില്ല. ഐഡിയ സ്റ്റാര്‍ സിംഗറിലെ ചേച്ചിയുടെ ആദ്യത്തെ പ്രകടനത്തിന് നല്ല മാര്‍ക്ക് കിട്ടി. പക്ഷേ ഡ്രസ്സിന് മാര്‍ക്ക് കുറവായിരുന്നു. അത് കേട്ട് സുരേഷ് അങ്കിള്‍ വിളിച്ചു. ഇനി അമൃതയ്ക്ക് കോസ്റ്റിയൂമിന്റെ കാര്യത്തില്‍ മാര്‍ക്ക് കുറയില്ലെന്ന് പറഞ്ഞു. അങ്ങനെയാണ് കോസ്റ്റിയൂം അങ്കിള്‍ സ്പോണ്സര് ചെയ്യുന്നത്. ഇതിനെ പറ്റി ആളുകള്‍ പറയുന്നത് പണ്ട് തുണിയും മണിയും ഇല്ലാതിരുന്നവരാണെന്നാണ്’, എന്നാണ് അഭിരാമി പറഞ്ഞത്.
STORY HIGHLIGHTS: Amrutha Suresh and Abhirami Suresh about their life