പ്രണയമഴ അവസാനഭാഗം
ഇളം ചൂട് വെള്ളത്തിൽ കുളിച്ചു കഴിഞ്ഞു വന്നപ്പോൾ അവൾക്ക് ഒന്നുടെ മുടിയിലെ വെള്ളം എല്ലാം തോർത്തി കൊടുത്തു ഹരി..
അവന്റെ സ്നേഹം ആവോളം അനുഭവിച്ചു കൊണ്ട് ആണ് ഗൗരി തന്റെ ഗർഭ കാലഘട്ടം ചിലവഴിച്ചത്. അത്രയ്ക്ക കരുതലും ഉൽക്കണ്ഠയും ആയിരുന്നു ഹരിക്ക്….. അതുകൊണ്ട് അവൻ ഗൗരിയെ അവളുടെ വീട്ടിലേക്ക് പോലും അയച്ചിരുന്നില്ല.
ഒരു ദിവസം വൈകുന്നേരം ഗൗരി വെറുതെ മുത്തശ്ശി യോടും ദേവിയോടും ഒക്കെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഊണ് കഴിച്ചതിനുശേഷം മുതൽ അവൾക്ക് ഇടയ്ക്കൊക്കെ നടുവിന് ചെറിയ വേദന വന്നു തുടങ്ങിയിരുന്നു.. അവൾ അത് അത്ര കാര്യമായി എടുത്തില്ല. പക്ഷേ സമയം കഴിയും തോറും വേദന കൂടിക്കൂടി വരുന്നതായി ഗൗരിക്ക് തോന്നി. ദേവി കൊടുത്ത ചായ കുടിച്ചപ്പോഴേക്കും അവൾക്ക് വല്ലാത്തൊരു വിഷമം തോന്നി. അമ്മേ…. എനിക്ക് അടിവയറ്റിൽ കൊളുത്തി വലിക്കുന്നത് പോലെ തോന്നുന്നു…. ഗൗരിയെ വിറച്ചു.
ദേവി പെട്ടെന്ന് തന്നെ ഹരിയുടെ ഫോണിലേക്ക് വിളിച്ചു. അവൻ പക്ഷേ ഒരു മീറ്റിങ്ങിൽ ആയിരുന്നു. മേനോൻ വേഗം വണ്ടിയുമായി എത്തി. ഗൗരിയെ അവർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
10 മിനിറ്റിനുള്ളിൽ ഹോസ്പിറ്റലിൽ എത്തി. സമയമായതാണ് കേട്ടോ ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം… ഒരു നേഴ്സ് വന്ന് മേനോനോടും ദേവിയോടും പറഞ്ഞു.
പെട്ടെന്ന് തന്നെ മേനോൻ ഫോൺ എടുത്ത് ഹരിയെ വിളിച്ചു.. അവൻ എത്തിയപ്പോഴേക്കും ഗൗരിയ ലേബർ റൂമിലേക്ക് മാറ്റിയിരുന്നു.
ഗൗരിയെ കയറി കണ്ടോളൂ…പ്രൈമി ആയതുകൊണ്ട് കുറച്ച് സമയം എടുക്കും…
ഡോക്ടർ ഹരിയോട് പറഞ്ഞു.
അവൻ കയറി ചെന്നപ്പോൾ കണ്ടു വേദനയെടുത്തു കരയുന്ന ഗൗരിയെ..
ഹരിയെ കണ്ടതും അവൾ പെട്ടെന്ന് കരച്ചിൽ നിർത്തി. കാരണം അവൾക്കറിയാം ഹരിക്ക് സങ്കടം ആകുമെന്ന്…
ഗൗരി…. നല്ല വേദനയുണ്ടോ…. അവളുടെ കയ്യിലേക്ക് തന്നെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് ഹരി ചോദിച്ചു..
ഹേയ് ഇല്ല ഹരി കുഴപ്പമില്ല…. ഹരി പൊയ്ക്കോളൂ…. അവൾ ഒന്നും മന്ദഹസിച്ചു കൊണ്ട് പറഞ്ഞു..
പെട്ടെന്ന് അവൾക്ക് വയറിന്മേൽ കൊളുത്തി വലിക്കുന്നതിന്റെ വേദനയുടെ തീവ്രത കൂടിക്കൂടി വന്നു…
അവൾ കണ്ണുകൾ മുറുക്കി അടച്ചു കിടന്നു…..
ഗൗരി….
സാരമില്ല ഹരി… പൊയ്ക്കോ… എനിക്ക് കുഴപ്പം ഇല്ല…
അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു വരണ്ട പുഞ്ചിരി തെളിഞ്ഞു.
അല്പസമയം കൂടെ നിന്നിട്ട് ഹരി പുറത്തേക്ക് ഇറങ്ങിപ്പോയി..
ഓരോ നിമിഷവും ഓരോ യുഗങ്ങളായി ഹരിക്ക് തോന്നി..
എത്രയും പെട്ടെന്ന് കുഞ്ഞൊന്നു വന്നാൽ മതിയെന്നാണ് അവന്റെ പ്രാർത്ഥന മുഴുവൻ…
ഇടയ്ക്ക് അവളെ ദേവി ഒന്ന് കയറി കണ്ടു..
ഗൗരിയുടെ വേദന കാണാൻ കഴിയാതെ ദേവി ഇറങ്ങിപ്പോന്നു.
അപ്പോഴേക്കും ഗൗരിയുടെ അച്ഛനും അമ്മയും ചേച്ചിയും ഒക്കെ എത്തിച്ചേർന്നിരുന്നു.
എല്ലാവരും പ്രാർത്ഥനയോടെ സമയം തള്ളിനീക്കി..
ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞു കാണും.
” ഗൗരിയുടെ കൂടെ ആരാണുള്ളത്” ഒരു സിസ്റ്റർ വന്നു ചോദിച്ചു.
ഹരി ഓടിച്ചെന്നു…
” പെൺകുഞ്ഞ് ആണ് കേട്ടോ.. ഗൗരി സുഖമായിരിക്കുന്നു” അവർ പറഞ്ഞതും ഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അപ്പോഴേക്കും മറ്റൊരു സിസ്റ്റർ വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു കുരുന്നിനെ ആയി ഇറങ്ങി വന്നു.
ദേവിയാണ് കുഞ്ഞിനെ മേടിച്ചത്.
നിറയെ തലമുടിയുമായി ഒരു മുല്ല lമൊട്ടു പോലെ തന്റെ പിഞ്ചോമന…
അവൻ കുഞ്ഞിന്റെ ചുരുട്ടി പിടിച്ച മുഷ്ടിയിലേക്ക് ഒന്ന് തൊട്ടു..
പെട്ടെന്ന് കുഞ്ഞൊന്നു ഞരങ്ങി
ഒന്നിമചിമ്മിയിട്ട് അവൾ വീണ്ടും ഉറക്കത്തിലേക്ക് പോയി.
എല്ലാവരും അതീവ സന്തോഷത്തിലാണ്.
കുറച്ചു കഴിഞ്ഞപ്പോൾ ഗൗരിയെ കേറി കാണുവാൻ ഹരി അനുവാദം ചോദിച്ചു..
“ഗൗരി….”
അവൻ അവളുടെ നെറുകയിൽ ചുമ്പിച്ചു കൊണ്ട് വിളിച്ചു..
മോളാ… ഹരി ആഗ്രഹിച്ചത് പോലെ…
ഹ്മ്മ്….. അതെ…. എന്റെ ഗൗരിയെ പോലെ ഒരു സുന്ദരി കുട്ടി… അവൻ അവളെ തഴുകി.
ഒരുപാട് വേദനിച്ചോ……
ഇല്ല ഹരി…. കുഴപ്പമില്ല…. ഹരി പറഞ്ഞത് പോലെ കുഞ്ഞിനെ കണ്ടപ്പോൾ വേദന ഒക്കെ പോയി…
അവൾ ഹരിയെ നോക്കി പുഞ്ചിരിച്ചു..
അപ്പോളേക്കും ഒരു സിസ്റ്റർ കുഞ്ഞിനെ ഗൗരിയുടെ അടുത്ത കൊണ്ട് വന്നു കിടത്തി.
കണ്ടിട്ടും കണ്ടിട്ടും ഹരിക്ക് മതിയാവുന്നില്ല കുഞ്ഞിന്റെ മുഖം..
അവൻ മെല്ലെ കുഞ്ഞിനെ വിരൽ തുമ്പിൽ ഒന്ന് തൊട്ടു നോക്കി..
എന്നിട്ട് ആ കുരുന്നു കവിളിൽ ഉമ്മ വെച്ചു..
അല്പം കഴിയുമ്പോൾ റൂമിലേക്ക് മാറ്റം കേട്ടോ….. ഒരു സിസ്റ്റർ വന്നു പറഞ്ഞപ്പോൾ ഹരി ഇറങ്ങി പോയത്..
*********
സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു പിന്നീട് അങ്ങോട്ട്..
ഗൗരി പ്രസവത്തിനു ശേഷം സ്വന്തം വീട്ടിലേക്ക് പോയിരുന്നു.ഹരിക്കും നല്ല തിരക്കുകൾ ആയിരുന്നു. ഇടയ്ക്ക് ഒക്കെ അവൻ പോകും… കുഞ്ഞിനേയും ഗൗരിയെയും കാണുവാനായി.
നൂല് കെട്ടിന്റെ അന്ന് ഫോണിന്റെ വീട്ടിലും മേനോൻ പ്രേത്യേകം ക്ഷണിച്ചിരുന്നു.
അലക്സും ആനിയും ആണ് എത്തിയത്.
മുത്തശ്ശി കുഞ്ഞിനെ ലാളിച്ചും കൊഞ്ചിച്ചു ഒക്കെ ഇരുന്നു..
ശ്രുതകീർത്തി എന്ന് ആണ് കുഞ്ഞിന് പേരിട്ടത്…. ഹരിയുടെ സെലെക്ഷൻ ആയിരുന്നു അത്..
അന്ന് വൈകുന്നേരം ഹരിക്ക് ആണെങ്കിൽ രണ്ട് മാസത്തേക്ക് ദുബായ്ക്ക് പോകണമായിരുന്നു.. അവരുടെ പുതിയ ബിസിനസ് ദുബായ് യിൽ തുടങ്ങാനുള്ള പ്ലാൻ il ആണ് അവൻ..
ഹരി വന്നതിന് ശേഷം മേലെടത്തേക്ക് വരാം എന്ന് ഗൗരിഅവനോട് പറഞ്ഞു.. അവൻ സമ്മതിക്കുകയും ചെയ്തു..
രണ്ട് മാസത്തിനു ഉള്ളിൽ അമ്മാളുവിന്റ വിവാഹം തീരുമാനിച്ചു.
അമ്മാളുവിന്റെ വിവാഹത്തിന് ആയുള്ള കാത്തിരുപ്പ് ആയിരുന്നു എല്ലാവരും..
ഗൗരിയും നീലിമയും കൂടെ പോയി എല്ലാവർക്കും dress ഒക്കെ എടുക്കാനായി..
മുത്തശ്ശിക്ക് ഓരോ ദിവസം ചെല്ലും തോറും ആരോഗ്യപരമായി അവശതകൾ ഏ റി വന്നു. അതുകൊണ്ട് ദേവി പുറത്തേക്ക് ഒന്നും അധികം പോയില്ല.. അമ്മാളു വിനു സഹായത്തിനായി ഗൗരി യും നീലിമയും മാറി മാറി പോയി.
രണ്ടു മാസത്തേക്ക് എന്ന് പറഞ്ഞു പോയ ഹരി ഒരു മാസം കഴിഞ്ഞപ്പോൾ തിരിച്ചു എത്തി.
അവൻ എത്തുന്നു എന്നറിഞ്ഞതും ഗൗരി യും കുഞ്ഞു വാവയും തിരികെ വരാനായി ഉള്ള പ്ലാനിൽ ആയിരുന്നു.
ഹരി വരുമ്പോൾ സർപ്രൈസ് കൊടുക്കാൻ ആയിരുന്നു…
പതിവ് പോലെ ഹരി എത്തിയപ്പോൾ രാത്രി ആയിരുന്നു..
ഏ
അച്ഛനോടും അമ്മയോടും മുത്തശ്ശി യോടും ഒക്കെ കുറച്ചു സമയം സംസാരിച്ചു ഇരുന്നിട്ട് നച്ചു വാവയ്ക്ക് ഉള്ള കാഡ്ബറീസ് ഒക്കെ കൊടുത്തിട്ട് അവൻ റൂമിലേക്ക് വന്നു.
ഡോർ തുറന്ന് അകത്തേക്ക് വന്ന ഹരി അന്തിച്ചു പോയി..
കുഞ്ഞുവാവ കട്ടിലിൽ കിടന്നു സുഖം ആയി ഉറങ്ങുന്നു..
തക്കുടു……
ഹരി ഓടി വന്നു കുഞ്ഞിനെ വാരി എടുത്തു ഉമ്മ വെച്ചു..
.. അവനെ കണ്ടതും കുഞ്ഞി ആദ്യം ഒന്ന് കരഞ്ഞു. അപ്പോളേക്കും ഗൗരി ഓടി വന്നു കുഞിനെ എടുത്തു.
ഗൗരിയെ ഹരി ഒരു കയ്യാലേ നെഞ്ചിലേക്ക് ചേർത്തു..
എപ്പോൾ എത്തി പെണ്ണേ നിയ്… ഒന്ന് വിളിച്ചു പറഞ്ഞു പോലും ഇല്ലാലോ….
ഹരിക്ക് ഒരു സർപ്രൈസ് തരാം എന്ന് കരുതി.. അല്ലേടാ…. അവൾ കുഞ്ഞിന്റെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.
ആണോടാ…. അച്ഛന് സർപ്രൈസ് തരാൻ ആയിരുന്നോ…. അവൻ വീണ്ടും കുഞ്ഞിനെ എടുക്കാൻ ഒരു ശ്രമം നടത്തി.. ഇത്തവണ മുൻപത്തെ അത്രയും കുഞ്ഞു കരഞ്ഞില്ല..
ഉറക്കം വരുന്നുണ്ട് എന്ന് തോന്നുന്നു…
അവൻ മെല്ലെ കുഞ്ഞിനെ ബെഡിലേക്ക് കിടത്തി…അല്പം കഴിഞ്ഞതും കുഞ്ഞി ഉറങ്ങി പോയി.
ഗൗരി…..
എന്തോ…
ഒരു പ്രസവം ഒക്കെ കഴിഞ്ഞപ്പോൾ നീ അങ്ങ് സുന്ദരി ആയല്ലോ പെണ്ണേ…. അവൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി…
ദേ.. ഹരി… വിടുന്നെ…. ആരെങ്കിലും കാണും…
അവൾ അവന്റെ കൈയിൽ ഇരുന്നു കുതറി..
പിന്നേ… ആരു കാണാൻ
നീ ഇങ്ങോട്ട് വന്നേ…. പറയട്ടെ…. അവൻ അവളെ ബലമായി പിടിച്ചു വീണ്ടും തന്നിലേക്ക് ചേർത്ത്…
ഹരി…. കുഞ്ഞു… കുഞ്ഞു ഉണർന്നു….
അവൾ അതും പറഞ്ഞു കൊണ്ട് അവന്റെ അടുത്ത നിന്നും അകന്നു മാറി.
പെട്ടന്ന് കുഞ്ഞു എഴുനേറ്റ് കരഞ്ഞു…
വിശന്നിട്ടു ആകും…
അവൾകുഞ്ഞിനെ എടുത്തു കൊണ്ട് പറഞ്ഞു..
ഹരി പോയി കുളിച്ചിട്ട് വാ…ഇത്രയും യാത്ര ചെയ്തു വന്നത് അല്ലേ…
ഹ്മ്മ്.. ഓക്കേ ഓക്കേ.. അവൻ കുളിക്കാനായി പോയി.
കുളി കഴിഞ്ഞു വന്നപ്പോൾ ഗൗരി കുഞ്ഞിനെ പാല് കൊടുത്തു ഉറക്കി….
ആഹ്ഹ് ഉറങ്ങിയോ…
മ്മ്….
അങ്ങനെ ഗൗരിയും കുഞ്ഞും വന്നതോടെ എല്ലാവരും അതീവ സന്തോഷത്തിൽ ആണ്… ഒപ്പം അമ്മാളു വിന്റെ വിവാഹം… കുടുംബത്തിൽ ഉത്സവ പ്രതീതി ആണ്…
അങ്ങനെ വിവാഹ ദിവസം വന്നെത്തി..
ഡാർക്ക് കോഫി ബ്രൗൺ കളർ ഉള്ള സാരീ അണിഞ്ഞു സിമ്പിൾ ആയിട്ട് ഉള്ള ഓർണമെൻറ്സ് ഇട്ട് കൊണ്ട് അമ്മാളു നവവധുവിന്റെ
വേഷത്തിൽ വന്നു..
ദേവിയ്ക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ ആണ്… തന്റെ മകളുടെ ജീവിതത്തിൽ പരീക്ഷണം ഒന്നും ഏൽക്കരുതേ എന്ന് അവർ മൂകമായി പ്രാർത്ഥിച്ചു..
രജിസ്റ്റർ ഓഫീസിൽ വെച്ച് വിവാഹം നടത്തിയിട്ടു ഫങ്ക്ഷന് ഗ്രാൻഡ് ആയിട്ട് വെയ്ക്കാം എന്ന് ആയിരുന്നു മേനോൻ തീരുമാനിച്ചത്.. ഡോണിന്റെ വീട്ടുകാർക്കും സമ്മതം ആയിരുന്നു..
ബോട്ടിൽ ഗ്രീൻ നിറം ഉള്ള കാഞ്ചിപുരം സാരീ ആണ് ഗൗരി യുടെ വേഷം… അതിന്റെ തന്നെ ലാവെൻഡർ നിറം ആണ് നീലിമ.. ഓറഞ്ച് നിറം ഉള്ളത് രേണുവും..
എല്ലാവരും ഒന്നിനൊന്നു മെച്ചം ആണെങ്കിലും ഗൗരിയെ നോക്കുന്നവർക്ക് കണ്ണെടുക്കാൻ തോന്നില്ലായിരുന്നു. അത്രയ്ക്ക് സുന്ദരി ആയിരുന്നു അവൾ..
ഇടയ്ക്ക് ഒക്കെ ഹരിയുടെ കണ്ണുകൾ അവളിലേക്ക് പാറി വീഴും…
അവൾ തിരികെ നോക്കി കണ്ണുരുട്ടി കാണിച്ചപ്പോൾ അവൻ ചിരിച്ചു പോയ്…
കുഞ്ഞുവാവയെ പിന്നെ ഗൗരിടെ അച്ഛനും അമ്മയും ഒക്കെ എടുത്തു കൊണ്ട് നടന്നു. അതുകൊണ്ട് അവൾക്ക് അമ്മാളുവിന്റെ ഒപ്പം നിൽക്കുവാൻ സാധിച്ചു..
നന്ദു വും ഭർത്താവും വിവാഹത്തിന് വന്നിരുന്നു
നന്ദു ബാങ്കിൽ വർക്ക് ചെയ്ക ആണ്. അവളുടെ ഭർത്താവും ബാങ്ക് ജോലിക്കാരൻ ആണ്
അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം ഗൗരിയും നന്ദുവും കണ്ടു മുട്ടി…. വിശേഷങ്ങൾ ഒക്കെ പങ്ക് വെച്ചു..അഭിയുടെ കല്യാണം കഴിഞ്ഞു എന്നും ടെക്‌നോ പാർക്കിൽ ആണ് പെണ്ണിന് ജോലി എന്നും നന്ദു അവളോട് പറഞ്ഞു.
അങ്ങനെ
ഇരു കുടുംബങ്ങളുടെയും ആശിർവാദത്തോടെ അമ്മാളു ഡോണിന്റെ ജീവിതസഖി ആയി മാറി…….
അവന്റെ കൈകളിൽ കൈ ചേർത്തു കൊണ്ട് അമ്മാളു അവന്റെ ഒപ്പം ചേർന്നു..അവനു താങ്ങും തണലുമായി..
മേലെടത്തു ഫാമിലി യിൽ എല്ലാവരും നിരന്നു നിന്നൊരു അടിപൊളി ഫോട്ടോ എടുക്കണം എന്ന് ഹരി ക്യാമറമനോട് പറഞ്ഞു..
ഓക്കേ… റെഡി…..
എല്ലാവരും പുഞ്ചിരിച്ച മുഖത്തോടെ നിന്നു…
വൈകുന്നേരത്തോടെ ഡോണും അമ്മാളുവും എല്ലാവരോടും യാത്ര പറഞ്ഞു പോയി..
മേനോൻ ആരും കാണാതെ തന്റെ മിഴികൾ തുടച്ചു.
ഹരി അപ്പോൾ അയാളുടെ അടുത്തേക്ക് വന്നു…. കുഞ്ഞിനെ അയാളുടെ കൈയിൽ കൊടുത്തപ്പോൾ അയാൾ കുഞ്ഞിന്റെ കവിളിൽ മുത്തം കൊടുത്തു..
അങ്ങനെ അങ്ങനെ എല്ലാവരും സന്തോഷത്തോടെ നല്ലൊരു നാളേക്കായി ശുഭപ്രതീക്ഷയോടെ കാത്തിരുന്നു.
അവസാനിച്ചു..
(ഹായ് നമ്മുടെ സ്റ്റോറി ഇവിടെ അവസാനിച്ചു കെട്ടോ… എല്ലാവരും തന്ന കട്ട സപ്പോർട്ട് നു ഒരുപാട് ഒരുപാട് സ്നേഹം… ഇനിയും പ്രതീക്ഷിക്കുന്നു… പുതിയ ഒരു സ്റ്റോറി യുമായി ഉടനെ കാണാം… ഒരുപാട് ജീവിതസാഹചര്യങ്ങളിലൂടെ തുഴഞ്ഞു നീന്തി വന്ന ഒരു പാവം പെൺകുട്ടി… കാളിന്ദി… അവളുടെ കഥയുമായി ഉടനെ കാണാം… എല്ലാവരും സപ്പോർട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു…. സ്നേഹത്തോടെ മിത്ര…. 😘😘)