Celebrities

‘ഞാന്‍ ആ സ്റ്റേജില്‍ നിന്നും ഇറങ്ങിയോടി’: അവിടെ നിന്നാല്‍ ശരിയാകില്ലെന്ന് തോന്നിയെന്ന് ഭാവന

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. ഭാവനയുടെ ഇന്റര്‍വ്യൂകളും വളരെ രസകരമായാണ് ആളുകള്‍ ഏറ്റെടുക്കുന്നത്. തന്റെ പഴയകാല രസകരമായ അനുഭവങ്ങള്‍ ഒക്കെ ഭാവന സോഷ്യല്‍ മീഡിയയിലും ഇന്റര്‍വ്യൂകളിലും പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ ഒരു സ്റ്റേജ് ഷോയ്ക്ക് ഇടയില്‍ ഉണ്ടായ അനുഭവം പറയുകയാണ് ഭാവന.

‘ഞാന്‍ സിനിമയില്‍ വന്നിട്ട് രണ്ടുമൂന്നു വര്‍ഷമേ ആയിട്ടുള്ളൂ. അപ്പോള്‍ എനിക്ക് എന്തോ അവാര്‍ഡ് ഉണ്ട്. ഞാന്‍ എന്തോ പ്രസന്റ് ചെയ്യാനോ മറ്റോ പോയതാണ്. അത് കൃത്യമായി ഓര്‍മ്മയില്ല. അങ്ങനെ ഞാനും അച്ഛനും കൂടി തിരുവനന്തപുരം പോയി. തലേദിവസം എത്തിയപ്പോള്‍ അവര്‍ പെട്ടെന്ന് പറഞ്ഞു അരവിന്ദന്റെ പാട്ടില്‍ ഭാവനയ്ക്ക് ഡാന്‍സ് കളിച്ചു കൂടെ എന്ന്. അപ്പോള്‍ പ്രസന്ന മാസ്റ്ററോ കലാമാസ്റ്ററോ ആണ് കൊറിയോഗ്രാഫര്‍. നമ്മള് വര്‍ക്ക് ചെയ്തിട്ടുള്ളത് കൊണ്ട് അവര് പറഞ്ഞു ഭാവന ചെയ്യൂ എന്ന്. ഞാന്‍ ശരിക്കും ഡാന്‍സ് ചെയ്യാന്‍ വന്നതല്ല ഞങ്ങള്‍ ശരിക്കും സംസാരിച്ചുകൊണ്ട് സമയം കളഞ്ഞു. നന്ദനത്തിലെ പാട്ട് തന്നെയാണ് കളിക്കുന്നത് .മനസ്സില്‍ മിഥുന മഴ. ഞാന്‍ വലിയ സീരിയസ് ആക്കി ഒന്നും എടുത്തില്ല.’

‘പക്ഷേ സ്റ്റേജില്‍ കയറിയപ്പോഴാണ് ഞാന്‍ വിചാരിക്കുന്നത് ഞാന്‍ മര്യാദയ്ക്ക് ഒന്നും പഠിച്ചിട്ടില്ലല്ലോ എന്ന്. കളിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ മാത്രം വേറെ ഏതോ സ്റ്റെപ്പ് കളിക്കുന്നു. ഇവര് വേറെ സ്റ്റെപ്പ് കളിക്കുന്നു. അപ്പോള്‍ എനിക്ക് തോന്നി ഇവിടെ നിന്നാല്‍ ശരിയാകില്ല എന്ന്. അപ്പോള്‍ പാട്ടിനിടയില്‍ ഒരു ബീറ്റുണ്ട്. ആ ബീറ്റ് വരുമ്പോള്‍ ഡാന്‍സേഴ്‌സ് എല്ലാവരും ഒരു ലൈനില്‍ ആവണം. ഞാന്‍ പിന്നിലേക്ക് എത്തി. അപ്പോള്‍ ലൈറ്റ് ചെറുതായിട്ടൊന്നണഞ്ഞു. ആ സമയം കൊണ്ട് ഞാന്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങി ഓടി, എന്നിട്ട് ഗ്രീന്‍ റൂമില്‍ പോയി ഒളിച്ചിരുന്നു. ദൈവമേ എന്നെ കണ്ടുപിടിക്കല്ലെ എന്നും പറഞ്ഞു കൊണ്ടാണ് ഞാന്‍ ആ ഗ്രീന്‍ റൂമില്‍ ഒളിച്ചിരുന്നത്.’, ഭാവന പറഞ്ഞു.

story highlights: Bhavana about her stage shows