Movie News

‘എന്റെ മകന്റെ അരങ്ങേറ്റ ചിത്രം’: കുമ്മാട്ടിക്കളിയുടെ ട്രെയിലര്‍ പങ്കുവെച്ച് സുരേഷ് ഗോപി

സംവിധാനം വിന്‍സെന്റ് സെല്‍വ

കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് ഗോപി സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഇപ്പോള്‍ ഇതാ നടന്‍ സുരേഷ് ഗോപി തന്നെ മകന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചിരിക്കുകയാണ്. തന്റെ മകന്റെ അരങ്ങേറ്റ ചിത്രം എന്ന കുറിപ്പോടുകൂടിയാണ് സുരേഷ് ഗോപി ട്രെയിലര്‍ പങ്കുവെച്ചത്.

‘സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിച്ച് ആര്‍.കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്ത ‘കുമ്മാട്ടിക്കളി’യുടെ ഒഫീഷ്യല്‍ ട്രെയിലര്‍. എന്റെ മകന്‍ മാധവ് സുരേഷ് ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്. മുഴുവന്‍ ടീമിനും ആശംസകള്‍ നേരുന്നു’, സുരേഷ് ഗോപി കുറിച്ചു. ആര്‍ ബി ചൗധരിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ ഗുഡ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാനം വിന്‍സെന്റ് സെല്‍വ.

ചിമ്പു, വിജയ് തുടങ്ങിയ മുന്‍നിര നായകന്മാരെ വെച്ച് ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള വിന്‍സെന്റ് സെല്‍വ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ നിര്‍മ്മാണ സംരംഭമാണിത്. ദിലീപ് നായകനായി എത്തിയ ചിത്രം ”തങ്കമണി” നിര്‍മ്മിച്ചതും സൂപ്പര്‍ ഗുഡ് ഫിലിംസാണ്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് കുമ്മാട്ടിക്കളി.