വെസ്റ്റേണ്‍ റെയില്‍വേയുടെ (WR) റിക്രൂട്ട്‌മെന്റ് സെല്‍ (RRC) അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 5,066 ഒഴിവുകളാണുള്ളത്. തിങ്കളാഴ്ച (സെപ്റ്റംബര്‍ 23 ) മുതല്‍ അപേക്ഷിച്ച് തുടങ്ങാം. ഒക്ടോബര്‍ 22 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് rrc-wr.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
മെട്രികുലേഷനോ പത്താം ക്ലാസോ പൂര്‍ത്തിയാക്കിയിരിക്കണം. അംഗീകൃത ബോര്‍ഡിന് കീഴില്‍ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഒക്ടോബര്‍ 22 പ്രകാരം അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ പ്രായം 15-നും 24-നുമിടയിലായിരിക്കണം. NCVT/SCVT അംഗീകരിച്ച ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണം.
തിരഞ്ഞെടുപ്പ് രീതി
മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാകും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക. മെട്രികുലേഷന് മിനിമം 50 ശതമാനത്തോടെ പാസായിരിക്കണം. ഐ.ടി.ഐ പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കും. ഇതിന് രണ്ടും ഈക്വല്‍ വെയിറ്റേജ് ആയിരിക്കുമുണ്ടാവുക. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ രേഖകളുടെ യഥാര്‍ഥ പകര്‍പ്പും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
content highlight: western-railway-apprentice