വ്യക്തമായ ആശയം കൊണ്ടും പ്രത്യേക അഭിനയ ശൈലി കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച യുവനടിയാണ് നിഖില വിമല്‍. ഇന്റര്‍വ്യൂവിലെ നിഖിലയുടെ കൗണ്ടറുകള്‍ എല്ലാം തന്നെ വലിയ വൈറല്‍ ആകാറുമുണ്ട്. ഇപ്പോള്‍ ഇതാ തനിക്ക് ഏഭ്പ്രായം പറയുന്നത് ഇഷ്ടമല്ലെന്ന് പറയുകയാണ് നടി.
‘എനിക്കും മടുത്തു. എനിക്ക് ഇഷ്ടമല്ല എന്നെ ഇടയ്ക്കിടയ്ക്ക് ആളുകള്‍ പ്രതികരണം ചോദിച്ച് വിളിക്കാറുണ്ട്. അങ്ങനെ എപ്പോഴും എപ്പോഴും നമ്മളെല്ലാ കാര്യങ്ങളും പുറത്തുവന്ന് പറയണം എന്നുള്ളത് നിര്‍ബന്ധമല്ല. നമ്മള്‍ കുറെ കാര്യങ്ങള്‍ കറക്റ്റ് ചെയ്യുക എന്ന് പറയുന്നത് ഉണ്ട്. ചില കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ടാവില്ല. പക്ഷേ വേറെ ഒരാള്‍ ചെയ്യണം എന്ന് പറയുന്നത്…നമുക്ക് വളരെ എളുപ്പമാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യാനും ഒരു പോസ്റ്റിട്ട് പ്രതികരിക്കാനും ഒരു ചാനലില്‍ നിന്ന് വിളിച്ചു കഴിഞ്ഞാല്‍ പ്രതികരിക്കാനുമൊക്കെ. അവര്‍ അങ്ങനെ ചെയ്തില്ല ഇവര്‍ ഇങ്ങനെ ചെയ്തില്ല എന്ന് പറയുമ്പോള്‍ ഞാന്‍ അത് ചെയ്തിട്ടുണ്ടോ എന്നാണ് ഞാന്‍ ആദ്യം ആലോചിക്കുക.
ഞാനത് ചെയ്തിട്ടില്ലെങ്കില്‍ എന്നെ കറക്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടത്. എന്നിട്ടേ എനിക്ക് അതിനെപ്പറ്റി സംസാരിക്കാന്‍ പറ്റൂ. അല്ലാതെ എല്ലാ കാര്യത്തിലും ഞാന്‍ കയറി പ്രതികരിക്കണം എന്ന് പറയുന്നത് എനിക്ക് പോസിബിള്‍ ആയിട്ടുള്ള കാര്യമല്ല. കാരണം എനിക്ക് അറിയാത്ത കാര്യങ്ങള്‍ ഒരുപാടുണ്ട്. അതിനെപ്പറ്റി എന്തെങ്കിലും അറിയാമെങ്കില്‍ മാത്രമേ ഞാന്‍ അതിനെപ്പറ്റി സംസാരിക്കുകയുള്ളൂ. അല്ലെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. എനിക്ക് അഭിപ്രായം ഇല്ല എന്നതല്ല അത് ആ സമയത്ത് എനിക്ക് വന്നു പറയണം എന്ന് തോന്നാറില്ല. എന്നെ അഭിപ്രായം പറയുന്ന ഒരാളായിട്ട് കണ്‍സിഡര്‍ ചെയ്യുന്നത് മീഡിയ ആണ്. ഞാന്‍ അങ്ങനെ എല്ലാ ദിവസവും വീട്ടിലിരുന്ന് അഭിപ്രായം പറയുന്ന ആളൊന്നുമല്ല.
അഭിപ്രായം പറയണം എന്ന് പറഞ്ഞ് എന്നെ വിളിക്കാറുണ്ട്. ഞാനെന്തിനാണ് ഇതിനൊക്കെ അഭിപ്രായം പറയുന്നത്. ഇപ്പോള്‍ എന്റെ അഭിപ്രായം നിങ്ങളുടെ ചാനലില്‍ വന്നിട്ട് പറയുന്നതോ അല്ലെങ്കില്‍ നിങ്ങളുടെ ടിആര്‍പിക്ക് വേണ്ടി പറയുന്നതോ അല്ലല്ലോ. അതുകൊണ്ട് ഞാന്‍ എല്ലാത്തിലും അഭിപ്രായം പറയണം എന്ന് പറയുന്നത് എനിക്കിഷ്ടമല്ല. എനിക്ക് അഭിപ്രായം പറയുന്നത് ഇഷ്ടമല്ല നിങ്ങള്‍ എന്തെങ്കിലും കാണിക്കൂ’, നിഖില വിമല്‍ പറഞ്ഞു.
story highlights: Nikhila Vimal about her opinions