സിനിമ പ്രേമികളുടെ പ്രിയതാരമാണ് നയന്‍താര. ഒന്നിലധികം ഭാഷകളില്‍ തിളങ്ങി നില്‍ക്കുന്ന നയന്‍താര, ഒരു മലയാളിയാണ്. തിരുവല്ലയാണ് നയന്‍താരയുടെ സ്വദേശം. മലയാളത്തിലെ സത്യന്‍ അന്തിക്കാട് ചിത്രം മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് നയന്‍താര വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ ഇതാ ഡയാന എന്ന പെണ്‍കുട്ടിയുടെ പേര് നയന്‍താര എന്നാക്കി മാറ്റിയത് താനാണെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്. ആദ്യ സിനിമയില്‍ നയന്‍താരയെ കാസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവവും അദ്ദേഹം വ്യക്തമാക്കി.
‘മനസ്സിനക്കരയിലേക്ക് നയന്‍താര വരുമ്പോള്‍ സ്റ്റാര്‍ ആകും എന്നൊന്നും ഞാന്‍ വിചാരിച്ചിട്ടില്ല. നയന്‍താരയുടെ ഒരു പരസ്യം ആണ് ഞാന്‍ ആദ്യമായി കാണുന്നത്. ആത്മവിശ്വാസമുള്ള ഒരു മുഖമുള്ള കുട്ടി, ഈ കുട്ടി ആരാണെന്ന് അന്വേഷിച്ചു. ഡയാന എന്നാണ് പേര്, തിരുവല്ലയില്‍ ഉള്ള കുട്ടിയാണ്. അങ്ങനെയാണ് ഞാന്‍ ആ കുട്ടിയെ വിളിച്ചിട്ട് എന്നെ കാണാന്‍ വരാന്‍ പറയുന്നത്. വരുമ്പോള്‍ തന്നെ അറിയാം സിനിമയില്‍ അഭിനയിക്കാന്‍ മോഹം കൊണ്ടിറങ്ങിയ കുട്ടി ഒന്നുമല്ല, പക്ഷേ ഇഷ്ടമാണ് അഭിനയിക്കാന്‍. മനസ്സിനക്കരെയില്‍ ഷീലയെ വെച്ച് ഷൂട്ടിംഗ് തുടങ്ങി. അപ്പോള്‍ നായികയുടെ റോളാണ്. അഭിനയിക്കാന്‍ വരാന്‍ പറഞ്ഞപ്പോള്‍ എന്നോട് പറഞ്ഞു ഇല്ല സര്‍ ഞാന്‍ അഭിനയിക്കുന്നില്ല, എന്റെ ബന്ധുക്കള്‍ക്കൊന്നും താല്‍പര്യമില്ല എന്ന് പറഞ്ഞു.’
‘അപ്പോള്‍ ഞാന്‍ പറഞ്ഞു.. ഡയാനയ്ക്ക് താല്‍പര്യമാണോ? അച്ഛനും അമ്മയ്ക്കും വിരോധം ഇല്ലല്ലോ? എങ്കില്‍ വരാന്‍ പറഞ്ഞു. അങ്ങനെ നേരെ വന്നിട്ടാണ് അഭിനയിക്കുന്നത്. ഞാനാണ് ഡയാനയുടെ പേര് മാറ്റി നയന്‍താര എന്നാക്കിയത്. ഞാന്‍ കുറച്ച് പേരുകള്‍ എഴുതി കൊടുത്തു, ഞാന്‍ കൊടുത്ത പേരുകളില്‍ ഡയാന സെലക്ട് ചെയ്ത പേരാണ് നയന്‍താര. ഞാന്‍ അവര്‍ക്ക് കടന്നു വരാന്‍ ഒരു വഴിയായത് എന്റെ ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.’ നയന്‍താര പറഞ്ഞു.
story highlights: Sathyan Anthikad about Nayanthara