മിക്ക കറികളിലും മല്ലിയില കൂടി ഉള്‍പ്പെടുത്തുന്നത് ഇപ്പോഴത്തെ ഒരു രീതിയാണ്. മല്ലിയില കറികളുടെ രുചി കൂട്ടുന്നു. രുചി കൂടുന്നതിനായി ആഹാരം പാകം ചെയ്തതിനുശേഷം മല്ലിയില വിഭവത്തിന്റെ മുകളില്‍ വിതറാറുണ്ട്. എന്നാല്‍ രുചി കൂടുന്നു എന്ന് മാത്രമല്ല മല്ലിയില കൊണ്ടുള്ള ഗുണം, ഇതിന് ഒട്ടനവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. മല്ലിയിലയുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം..
മല്ലിയില നിങ്ങളുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തും. അവയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയുന്നു. മല്ലിയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി നിങ്ങളുടെ ദഹനനാളം ആരോഗ്യകരവും വൃത്തിയുള്ളതുമായി നിലനിര്‍ത്താന്‍ സഹായിക്കും.
മല്ലിയില എച്ച്ഡിഎല്‍ (നല്ല കൊളസ്‌ട്രോള്‍) അളവ് വര്‍ദ്ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. മല്ലിയിലയിലെ ആന്റിഓക്സിഡന്റുകളും അവശ്യ എണ്ണകളും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും ലിപിഡ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ഇതിന് കാരണമാകുന്നു. അതുകൊണ്ട് ഭക്ഷണത്തില്‍ മല്ലിയില ഉള്‍പ്പെടുത്തുന്നത് വഴി കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കാന്‍ കഴിയും.
STORY HIGHLIGHTS: Benefits of Coriander Leaves