അന്നും ഇന്നും മലയാളികളുടെ പ്രിയതാരമാണ് ഉര്‍വശി. അഭിനയ ജീവിതത്തിലേക്ക് വന്ന നാള്‍ തൊട്ട് തന്നെ എല്ലാ തിരക്കുകളും ഉളള നടിയാണ് ഉര്‍വശി. ഉര്‍വശിയാണ് തങ്ങളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് സിനിമ മേഖലയില്‍ നിന്നുളളവര്‍ പോലും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ ആണ്‍-പെണ്‍ ബന്ധങ്ങലെക്കുറിച്ച് സംസാരിക്കുകയാണ് നടി.
‘സ്വാതന്ത്ര്യം ആര് ദുര്‍വിനിയോഗം ചെയ്യുന്നു എന്നുള്ളതുമില്ലേ? ഒരുപാട് ഓപ്പണ്‍ ആയി പെരുമാറുമ്പോള്‍, പണ്ടെങ്ങുമില്ലാത്ത പരാതികളല്ലേ ഇന്ന് വന്നുകൊണ്ടിരിക്കുന്നത്. ആ സ്വാതന്ത്ര്യം കൊണ്ടാണോ. അല്ലെങ്കില്‍ അങ്ങനെ ഒരു സ്വാതന്ത്ര്യം ഒരു സ്ത്രീ ഒരു പുരുഷന് കൊടുക്കുമ്പോള്‍, ഇവരോട് കുറച്ചുകൂടി കടന്നുകയറാം എന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാക്കുന്നതാണോ എന്നറിയില്ല. മനുഷ്യര്‍ മനുഷ്യരല്ലേ. ഒന്നും ഒന്നും രണ്ടേ ആകുള്ളു. കാലം മാറിയതുകൊണ്ട് ഒന്നും ഒന്നും നാല് ആകത്തില്ല. ഞാന്‍ അതേ ഉദ്ദേശിച്ചുള്ളു, അന്നും ഇന്നും. ഇതൊക്കെ എന്റെ കുടുംബത്തിലെ തലമൂത്ത സ്ത്രീകള്‍ പറഞ്ഞുതന്നതാണ്.’
‘മക്കളേ അവര്‍ക്ക് അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കരുത്. കാരണം പ്രകൃതിയുടെ പ്രതിഭാസമാണ്. സ്ത്രീയെ വശീകരിക്കാനും സ്ത്രീയെ ആകര്‍ഷിക്കാനും, അല്ലെങ്കില്‍ സ്ത്രീയെ സംരക്ഷിക്കാനും കടപ്പെട്ടവനാണ് പുരുഷന്‍. ആ പുരുഷന്റെ ഉള്ളില്‍ എനിക്ക് താല്‍പര്യമുണ്ട് എന്നൊരു തോന്നല്‍ ഉണ്ടാക്കിയെടുക്കാതെ പെരുമാറുക. സൗഹൃദമാണ് എന്റെ മനസില്‍ എന്നുണ്ടെങ്കില്‍ തലയുയര്‍ത്തി സംസാരിക്കുക, തമാശ പറയുക, അങ്ങനെ എന്തുമാകാം. പക്ഷേ അതിനപ്പുറമാണ് എന്നൊരു തോന്നല്‍ ഉണ്ടാകരുത്.’, ഉര്‍വശി പറഞ്ഞു.
STORY HIGHLIGHTS: Urvashi about film industry
















