ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയാനില്‍ അമിതാഭ് ബച്ചനും രജനികാന്തും പ്രധാന വേഷത്തിലെത്തുന്നു. സെപ്തംബര്‍ 20 വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു വേട്ടയാന്റെ പ്രിവ്യൂ, ഓഡിയോ ലോഞ്ച് ചടങ്ങ്. എന്നാല്‍ അമിതാഭ് ബച്ചന് പങ്കെടുക്കാനായില്ല. എന്നാല്‍ രജനികാന്തിന് അദ്ദേഹം ഒരു വീഡിയോ സന്ദേശം അയച്ചു. വീഡിയോയില്‍ അമിതാഭ് വച്ചന് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
1991ല്‍ മുകുള്‍ എസ്. ആനന്ദ് ചിത്രമായ ഹം എന്ന സിനിമയില്‍ തലൈവറിനൊപ്പം സ്ക്രീന്‍ പങ്കിട്ട അനുഭവത്തെക്കുറിച്ചായിരുന്നു ബച്ചന് സംസാരിച്ചത്. ചിത്രത്തില്‍ ഗോവിന്ദയ്ക്കൊപ്പം അമിതാഭിന്റെ അനുജന്റെ വേഷമാണ് രജനികാന്ത് അവതരിപ്പിച്ചത്. ‘ഹമ്മിന്റെ ഷൂട്ടിംഗ് സമയത്ത് ഞാന്‍ എന്റെ എസി വാഹനത്തില്‍ വിശ്രമിക്കാറുണ്ടായിരുന്നു, എന്നാല്‍ മിക്കപ്പോഴും ഇടവേളകളില്‍ രജനികാന്ത് തറയില്‍ കിടന്നായിരുന്നു ഉറങ്ങാറുണ്ടായിരുന്നത്. അദ്ദേഹം വളരെ ലളിതമായി പെരുമാറുന്നത് കണ്ട് ഞാനും വാഹനത്തില്‍ നിന്ന് ഇറങ്ങി പുറത്ത് വിശ്രമിച്ചു. രജനികാന്ത് എല്ലാ താരങ്ങളുടെയും സൂപ്പര്‍ സുപ്രീം ആണ്.’ അമിതാഭ് ബച്ചന് പറഞ്ഞു.
ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയാനില്‍ രജനികാന്ത് ഐപിഎസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത്. അമിതാഭ് ബച്ചന് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായി അഭിനയിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഒക്ടോബര്‍ 10ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മുമ്പ് അമിതാഭ് ബച്ചനും രജനികാന്തും അന്ധ കാനൂന്‍, ഗെരാഫ്താര്‍ തുടങ്ങിയ ചിത്രങ്ങളിലും സ്ക്രീന്‍ പങ്കിട്ടിട്ടുണ്ട്.
STORY HIGHLIGHTS: Amitabh Bachan shared his experience with Rajinikanth