മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളത്തിന്റെ സീസണ് 6. രണ്ട് കോമണര്‍ മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ ആകെ 19 മത്സരാര്‍ഥികളാണ് ആദ്യ ദിനം ഹൗസിലേക്ക് കയറിയിരുന്നത്. ഹൗസിലെ കണ്ടസ്റ്റന്സില് ഏറെ ശ്രദ്ധിക്കപ്പെട്ട ആളായിരുന്നു നോറ. ഇപ്പോള്‍ ഇതാ തന്റെ ബോയ്ഫ്രണ്ടിനെ കുറിച്ച് സംസാരിക്കുകയാണ് നോറ.
‘ഒരു പോയിന്റില്‍ എന്റെ ലൈഫ് സ്റ്റോപ്പായി പോയിരുന്നു. എന്റെ സ്റ്റഡീസും കരിയറുമെല്ലാം നിന്ന് പോയിരുന്നു. ആ സമയത്ത് ഫാമിലി പോലും കൂടെയില്ലായിരുന്നു. ജെ മാത്രമാണ് അപ്പോള്‍ ഉണ്ടായിരുന്നത്. ഒരു റൂമില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാതെ ഒന്നര വര്‍ഷത്തോളം ഇരുന്ന് ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ വന്നതെന്ന് ആലോചിച്ച്. അന്ന് എനിക്ക് 22 വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു. കുറേ സൈബര്‍ അറ്റാക്ക് വന്നിരുന്നു. ഞാന്‍ ചെയ്ത തെറ്റ് കൊണ്ടായിരുന്നില്ല ഞാന്‍ സഫര്‍ ചെയ്തത്.’
‘ഞാന്‍ വെയിറ്റ് ചെയ്യുവാണ്. എനിക്ക് അങ്ങോട്ട് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ തകര്‍ന്നിരുന്ന ടൈമില്‍ എന്നെ ടേക്ക് കെയര്‍ ചെയ്യാമെന്നുള്ള റിസ്ക്ക് ആള് എടുത്തിരുന്നു. ഇന്ന് വീട്ടുകാര്‍ എന്റെ ഇഷ്ടം മനസിലാക്കി സപ്പോര്‍ട്ട് ചെയ്യുന്നതും എല്ലാത്തിന്റെയും ക്രഡിറ്റ് ആള്‍ക്കാണ്. എന്റെ ബ്ലെഡ് റിലേഷന്‍ ഒന്നും അല്ലാതിരുന്നിട്ടും സപ്പോര്‍ട്ടാണ്. പുതിയൊരു ലൈഫ് ആള്‍ക്കൊപ്പം തുടങ്ങണമെന്ന് എനിക്ക് ആഗ്രഹമുണ്ട്’, നോറ പറഞ്ഞു.
STORY HIGHLIGHTS: Norah about her boyfriend