സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നതിനുവേണ്ടി ഏതറ്റം വരെയും പോകാന്‍ ചിലര്‍ തയ്യാറാകും. ഇത്തരത്തിലുളള വീഡിയോസും ചിത്രങ്ങളും എല്ലാം ദിനംപ്രതി വൈറലാകാറുമുണ്ട് സമൂഹമാധ്യമങ്ങളില്‍. ഇപ്പോള്‍ ഇതാ സാഹസികമായെടുത്ത ഒരു യുവതിയുടെ വീഡിയോ ആണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് യുവതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരു കിണറ്റിന്റെ വക്കത്ത് ഇരുന്നുകൊണ്ട് ഒരു യുവതി റിലീസ് ചിത്രീകരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. റീലിലെ പാട്ടിന് അനുസരിച്ച് യുവതി ചുണ്ടനക്കുന്നതും കാണാം. എന്നാല്‍ അപകടസാധ്യത ഇതൊന്നുമല്ല.. യുവതി ഒരു കാല് കിണറ്റിലേക്ക് ഇട്ടാണ് ഇരിക്കുന്നത്. ആ കാലില്‍ ഒരു കൊച്ചു കുട്ടിയും പറ്റിപ്പിടിച്ച് തൂങ്ങി കിടക്കുകയാണ്. വീഡിയോയില്‍ കാണുന്ന യുവതി ആരാണെന്നോ യുവതി കുട്ടിയുടെ ആരാണെന്നോണെന്നോ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഇവര്‍ക്ക് നേരെ ഉയരുന്നത്. ഇങ്ങനെയുള്ള റീലുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ അപകട സാധ്യത ഏറെയാണെന്നും കുട്ടിയുടെ ജീവന് അപകടത്തില്‍ ആക്കിയതിനു യുവതിയെ അറസ്റ്റ് ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നു. ആളുകളെ കാണിക്കുന്നതിനായി എത്ര റിസ്ക് ഏറ്റെടുക്കാനും ചിലര്‍ തയ്യാറായിരിക്കുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന ഒരു കമന്റ്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അവരെ ജയിലില്‍ ജയിലില്‍ അടയ്ക്കണമെന്നും ഒരാള്‍ കമന്റ് രേഖപ്പെടുത്തി.
STORY HIGHLIGHTS: Woman’s Dangerous Stunt With Child On The Edge Of Open Well