പാകിസ്ഥാന് ഗായികയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ റബീഖ ഖാന്റെ ഒരു ജന്മദിന ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി പലതരത്തിലുള്ള ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയ ഇതിന് മുമ്പ് കണ്ടിട്ടുണ്ട്. എന്നാല്‍ വായുവില്‍ പൊങ്ങി നിന്നുകൊണ്ടുളള ഒരു ഫോട്ടോഷൂട്ട് ഇതാദ്യമായിരിക്കും.
View this post on Instagram
രണ്ടുദിവസം മുന്‍പ് ആയിരുന്നു ഗായികയുടെ പിറന്നാള്‍. അന്നേദിവസം ഓറഞ്ച് നിറത്തിലുള്ള ഗൗണും ഓറഞ്ച് നിറത്തിലുള്ള ബലൂണും മേക്കപ്പും ഇട്ട് സുന്ദരിയായി വായുവില്‍ നില്‍ക്കുന്നതിന്റെ ഒരു ഫോട്ടോ താരം പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത് ഫോട്ടോഷോപ്പ് ആണോ എന്നുള്ള തരത്തിലുള്ള ഒരുപാട് കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് റബീക്ക ഈ ഫോട്ടോയുടെ പിന്നാമ്പുറ കാഴ്ചകളുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അതോടുകൂടി മൂക്കത്ത് വിരല്‍ വെച്ചിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. ഒരു പിറന്നാള്‍ ഫോട്ടോഷൂട്ടിനായി താരം ക്രയിനിന്റെ സഹായത്തോടുകൂടിയാണ് വായുവില്‍ പൊങ്ങി നില്‍ക്കുന്നത് എന്ന് വീഡിയോയില്‍ കാണാം.
View this post on Instagram
നിമിഷം നേരം കൊണ്ട് വൈറലായ വീഡിയോ ഇതുവരെ 8 ദശലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. എന്തായാലും സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ഫോട്ടോഷൂട്ട് വളരെയധികം ബുദ്ധിമുട്ടുള്ളതായിരുന്നു എന്നും എന്നാല്‍ ഇത്തരത്തില്‍ ആവേശകരവും വ്യത്യസ്തവുമായ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു എന്നും ഒരുപാട് പരിശ്രമം വേണ്ടിവന്നു, പക്ഷേ താനത് നന്നായി ചെയ്തു എന്നും റബീഖ ഖാന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
STORY HIGHLIGHTS: Pakistani influencer dangles from crane for birthday photoshoot