Celebrities

ഐഫോണ്‍ 16 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂക്ക | Mammootty

പുതിയതായി ഇറങ്ങുന്ന ഓരോ ഗാഡ്‍ജറ്റും സ്വന്തമാക്കാറുണ്ട് മമ്മൂട്ടി

നാല് മോഡലുകളുള്ള ഏറ്റവും പുതിയ ഐഫോണ്‍ സിരീസിനായി വന്‍ ജനക്കൂട്ടമാണ് ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ കാണുന്നത്. ആപ്പിള്‍ ഇന്നുവരെ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും വലിപ്പമുള്ള ഹാന്‍സെറ്റാണ് ഐഫോണ്‍ 16 പ്രോ മാക്‌സ്. 6.9-ഇഞ്ച് സ്‌ക്രീന്‍. 6.3-ഇഞ്ച് ആക്കി പ്രോ മോഡലിനും വലുപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ, മുന്‍പുണ്ടായിരുന്ന ഐഫോണ്‍ 16 സീരിസുമായി വ്യക്തമായ വ്യത്യാസം സൃഷ്ടിച്ചിരിക്കുകയാണ് കമ്പനി. ഇപ്പോഴിതാ ഐഫോണ്‍ 16 പ്രോ മാക്സ് സ്വന്തമാക്കിയിരിക്കുകയാണ് നടൻ മമ്മൂട്ടി. പുതിയതായി ഇറങ്ങുന്ന ഓരോ ഗാഡ്‍ജറ്റും സ്വന്തമാക്കാറുണ്ട് മമ്മൂട്ടി. ഇക്കുറിയും അദ്ദേഹം പതിവൊന്നും തെറ്റിച്ചില്ല.

ഐഫോണുകളില്‍ നിലവില്‍ വില കൂടുതലുള്ള ഫോണാണ് ഐഫോണ്‍ 16 പ്രോ മാക്സ്. 1,44900 രൂപയാണ് അടിസ്ഥാന വില. എന്തായാലും മമ്മൂട്ടി ആരാധകരും ആഘോഷമാക്കുകയാണ് ഇത് എന്നാണ് പ്രതികരണങ്ങള്‍. ഒടുവില്‍ മമ്മൂട്ടി നായകനായി വന്ന ചിത്രം ടര്‍ബോയാണ്.

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തിയപ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.

ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്‍ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

content highlight: iphone-16-pro-max-bought-by-mammootty