Celebrities

തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രൂപത്തിൽ കനക; എന്തുപറ്റിയെന്ന് ആരാധകർ | kanakas-latest-photos

തെന്നിന്ത്യന്‍ നടിയായിരുന്ന ദേവികയുടെ ഏക മകളാണ് കനക

മലയാളത്തിൽ കനക അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റ് ആയിരുന്നു. ഗോഡ് ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങളിൽ മറക്കാനാവാത്ത കഥാപാത്രങ്ങൾ. ഗോഡ് ഫാദറിലൂടെയാണ് മലയാളത്തിലേക്ക് ആദ്യമായി കനക കടന്നുവരുന്നത്. ഗോഡ് ഫാദർ എന്നും വലിയ വിജയചിത്രം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ന് ആരോരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുകയാണ് താരം. നടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്.

തെന്നിന്ത്യന്‍ നടിയായിരുന്ന ദേവികയുടെ ഏക മകളാണ് കനക. അമ്മയ്ക്ക് പിന്നാലെ കനകയും സിനിമയിലേക്ക് എത്തി. 1990 കളില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച് കോടികള്‍ സമ്പാദിച്ചു. തമിഴില്‍ മാത്രമല്ല, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും കനക പ്രശസ്തയായി.

സിനിമയിലേക്ക് വന്നപ്പോള്‍ ആദ്യം ഗായികയാകാനാണ് കനക ശ്രമിച്ചത്. പിന്നീട് അഭിനേത്രിയായി മാറി. പല ഭാഷകളിലും മുന്‍നിര താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിച്ചെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ ഒറ്റപ്പെട്ടാണ് നടി ജീവിക്കുന്നത്.

ഇപ്പോഴിതാ ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന കനകയുടെ ചില ഫോട്ടോസാണ് തമിഴ് മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. നടി കനകയുടെ പുതിയ ചിത്രങ്ങളെന്ന ക്യാപ്ഷനില്‍ സോഷ്യല്‍ മീഡിയയിലൂടെയും ചില ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. സ്ലീവ്‌ലെസ്സ് ഡ്രെസ്സുമിട്ട് ഏതോ മാളില്‍ നിന്നുമെടുത്ത കനകയാണ് ചിത്രങ്ങളിലുള്ളത്.

തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായിരുന്ന കനക തന്നെയാണോ ഈ ചിത്രങ്ങളില്‍ ഉള്ളതെന്ന സംശയം തോന്നും. അത്രത്തോളം മേക്കോവറാണ് നടിയ്ക്ക് സംഭവിച്ചിരിക്കുന്നത്. തടി വെച്ച് വീര്‍ത്ത് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രൂപത്തിലേക്ക് നടി എത്തിയെന്നാണ് ആരാധകര്‍ പറയുന്നത്.

അന്ന് നായികയായിരുന്നപ്പോള്‍ എന്ത് സുന്ദരിയായിരുന്നു.. ഇപ്പോള്‍ ഇവര്‍ക്കിതെന്ത് പറ്റി? ശരീരത്തിന് ചേരുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ പോരെ, ഇപ്പോള്‍ നടി ചിത്രയുടെ ഒരു ലുക്ക് തോന്നുന്നുണ്ട്… എന്നിങ്ങനെ നടിയുടെ ശരീരത്തെയും രൂപത്തെയും പരിഹസിച്ചും അധിഷേപിച്ചുമൊക്കെയാണ് കമന്റുകള്‍.

എന്നാല്‍ കനക വിഷാദരോഗത്തിനും മറ്റ് മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കുമൊക്കെ ഇരയാണെന്നും അവരെ വെറുതേ വിടണമെന്നും പറയുകയാണ് ആരാധകര്‍.

content highlight: kanakas-latest-photos-