Celebrities

‘മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ’; നിഖിലയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി | Aishwarya-lakshmi

ഞാന്‍ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല

അഭിപ്രായങ്ങള്‍ പറയുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ പ്രശ്‌നമാണ് നിഖിലയോടുള്ള എതിര്‍പ്പിന് കാരണമെന്ന് നടി ഐശ്വര്യ ലക്ഷ്മി. ‘ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്. ഞാന്‍ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല’ എന്ന നിഖിലയുടെ വാക്കുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

”ഇവള്‍ തന്റെ മനസിലുള്ളതുപോലെ സംസാരിക്കുന്നുവെന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. അനുവദിക്കപ്പെട്ടിട്ടുള്ള സ്മാര്‍ട്ട്‌നെസിന്റെ ഉള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തെളിയിച്ച തന്ന സമൂഹത്തിനും മീഡിയയ്ക്കും നന്ദി. നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ. നീ എന്റര്‍ടെയ്‌നിംഗ് ആണ്, സ്മാര്‍ട്ടാണ്. എല്ലാത്തിലും നിന്റെ ഏറ്റവും മികച്ചു തന്നെ നീ നല്‍കുന്നുണ്ട്.” എന്നാണ് ഐശ്വര്യ ലക്ഷ്മി കുറിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയ നിഖിലയെ വിമര്‍ശിക്കുന്നവരും അനുകൂലിക്കുന്നവരെന്നും രണ്ടായി തിരിഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് ഗൗതമി നായരുടെ പോസ്റ്റ് വൈറലായി മാറുന്നത്. ”ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ റിപ്പോര്‍ട്ടര്‍മാരോട് മോശമായി പെരുമാറുന്ന ആര്‍ട്ടിസ്റ്റുകളുടെ അഭിമുഖങ്ങള്‍ നിരവധിയായി കാണുന്നു. മീഡിയ അവരുടെ ജോലിയാണ് ചെയ്യുന്നത്. മറുപടി കിട്ടുമെന്ന പ്രതീക്ഷയോടെയാണ് അവര്‍ ചോദിക്കു്‌നനത്. ഇങ്ങനെ അഹങ്കരിക്കാന്‍ ഇവിടെ ആര്‍ക്കും ഓസ്‌കാര്‍ ഒന്നും കിട്ടിയിട്ടില്ല” എന്നായിരുന്നു ഗൗതമിയുടെ കുറിപ്പ്. എന്നാല്‍ ഇത് വിവാദമായതോടെ ഗൗതമി കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു.

പക്ഷെ ഗൗതമിയുടെ കുറിപ്പിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. നിഖിലയുടെ പ്രതികരണങ്ങള്‍ ബോധപൂര്‍വ്വം, വൈറലാകാന്‍ വേണ്ടി മണ്ടത്തരങ്ങള്‍ ചോദിക്കുന്ന മീഡിയയെ തുറന്നു കാണിക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. സമാനമായ രീതിയില്‍ മറുപടി പറയുന്ന പൃഥ്വിരാജിനെ പോലുള്ളവരെ ആഘോഷിക്കുകയും നിഖിലയെ തറുതലക്കാരിയാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

‘ആ മറുപടികളെ ബഹുമാനമില്ലായിമ ആയി പറയുന്നവര്‍ ഇതേ ഇന്‍ഡസ്ട്രിയില്‍ ഇന്റര്‍വ്യൂവില്‍ വന്നിരുന്ന് ഡബിള്‍ മീനിങ് തമാശകളും അശ്ലീലങ്ങളും പറയുന്ന ‘സ്വഭാവ’ നടന്മാരെ ചിരിച്ചു കൊണ്ട് കണ്ണടച്ച് വിടുന്നതും ഇവിടെ നടക്കുന്ന കാര്യമാണ്. ഇന്റര്‍വ്യൂവില്‍ വന്നിരുന്ന് പബ്ലിക് ആയി അശ്ലീലം പറയുന്നത് ബഹുമാനപൂര്‍വ്വം ചെയ്യുന്നതും ആളുകളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ വേണ്ടിയുള്ളതും ആയി മാറിയിട്ടില്ല എന്നാണ് വിശ്വാസം’ എന്നായിരുന്നു ഒരു പ്രതികരണം..

മീഡിയ നല്ല മറുപടികള്‍ പ്രതീക്ഷിച്ച് അവരുടെ ജോലി ചെയ്യുന്നു എന്ന് താഴത്തെ പോസ്റ്റില്‍ പറയുന്നുണ്ട്. ഈ നാട്ടില്‍ വിരലില്‍ എന്നാവുന്ന മീഡിയ ഒഴികെ ആരൊക്കെ ആണ് അവരുടെ ആ ‘ജോലി’ വേണ്ടവിധത്തില്‍ ചെയ്യുന്നത്. കാഴ്ചക്കാരെ കൂട്ടാന്‍ വേണ്ടി എന്തും കണ്ടന്റ് ആക്കുകയും ഇന്റര്‍വ്യൂവിനിടയില്‍ ആരുടെയെങ്കിലും വായില്‍ നിന്നൊരു മണ്ടത്തരം വന്നാല്‍ അതും പബ്ലിഷ് ചെയ്യുന്ന മീഡിയ തിരിച്ചും അനാദരവ് തന്നെ അല്ലെ കാണിക്കുന്നത്. അതിനെതിരെ ഇങ്ങനെ എത്ര പ്രമുഖര്‍ പ്രതികരിച്ചു കണ്ടു എന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

content highlight : aishwarya-lakshmi-comes-in-support-of-nikhila-vimal: