Celebrities

‘എന്റെ സന്തോഷങ്ങള്‍ക്ക് വേണ്ടിയാണ് അഹാന എപ്പോഴും ശ്രമിക്കുന്നത്’; ഇങ്ങനൊരു മകൾ എല്ലാവർക്കും വേണമെന്ന് സിന്ദുകൃഷ്ണ | sindhu-krishna

മൂത്ത മകള്‍ അഹാനയെക്കുറിച്ച് സിന്ധു കൃഷ്ണ എഴുതിയ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്

സോഷ്യല്‍ മീഡിയയിലെ ജനപ്രീയ ജോഡിയാണ് അശ്വിനും ദിയയും. ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഈയ്യടുത്തായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും ഇപ്പോൾ ഹണിമൂണ്‍ അടിച്ചുപൊളിക്കുകയാണ്. കുടുംബസമേതമായാണ് ഇവര്‍ ബാലിയിലേക്ക് പോയത്. വ്‌ളോഗും ചിത്രങ്ങളുമായി എല്ലാവരും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ബാലിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ഇതിനിടെ മൂത്ത മകള്‍ അഹാനയെക്കുറിച്ച് സിന്ധു കൃഷ്ണ എഴുതിയ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. അഹാനയെ പോലൊരു മകള്‍ എല്ലാ അമ്മമാര്‍ക്കും ലഭിക്കണമെന്നാണ് സിന്ധു പറയുന്നത്. തന്റെ സന്തോഷങ്ങള്‍ക്ക് വേണ്ടിയാണ് അഹാന എപ്പോഴും ശ്രമിക്കുന്നത്. എപ്പോഴും തനിക്ക് സഹായവും കരുതലുമായി അഹാന കൂടെ തന്നെയുണ്ടെന്നും സിന്ധു പറയുന്നു. മകളുടെ ചിത്രത്തോടൊപ്പമാണ് സിന്ധുവിന്റെ കുറിപ്പ്.

”സാഹസികത എന്റെ ജീവിതത്തിന്റെ ഭാഗമല്ല. ഊട്ടിയിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ വച്ചാണ് എല്ലാം ചെയ്തത്. ഇപ്പോഴത്തെ എന്റെ ആരോഗ്യവസ്ഥ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നതല്ല. പക്ഷെ ഈ ബാലി ട്രിപ്പില്‍ ഞാന്‍ എന്റെ എല്ലാ ഭയങ്ങളേയും പൊട്ടിച്ചെറിഞ്ഞു. അതിന് കാരണം എന്റെ മക്കളാണ്.

അമ്മ, എല്ലാ അമ്മമാരും നിന്നെ പോലൊരു മകളെ അര്‍ഹിക്കുന്നുണ്ട്. എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷം കൊണ്ടു വരാന്‍ നീ ശ്രമിക്കുന്നുണ്ട്. ഈ ആയിരക്കണക്കിന് സ്‌റ്റെപ്പുകള്‍ കയറാന്‍ എന്നെ നീ സഹായിച്ചു. ഒരു തവണ ഞാന്‍ വീഴാതിരിക്കാന്‍ എന്റെ പിന്നിലായി നീ നിന്നു. തിരമാലകള്‍ വന്നപ്പോള്‍ എന്നെ മുറുകെ പിടിച്ചു. ജീവിതകാലത്തേക്കുള്ള ഓര്‍മ്മകളാണ് സ്വരുക്കൂട്ടിയിരിക്കുന്നത്. നന്ദി. നന്ദി, ഓസി, ഇഷാനി, ഹന്‍സു, അശ്വിനും എന്നെ സഹായിച്ചതിന്.” എന്നാണ് സിന്ധു പറയുന്നത്.

സിന്ധുവിന്റെ വാക്കുകള്‍ അഹാനയും പങ്കിട്ടുണ്ട്. മക്കളായ ദിയയും ഇഷാനിയുമെല്ലാം സിന്ധുവിന്റെ വാക്കുകള്‍ പങ്കിട്ടുണ്ട്. അമ്മയും അഹാനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ എല്ലാവരും പറഞ്ഞിട്ടുള്ളത്. അഹാന തങ്ങളുടെ രണ്ടാമത്തെ അമ്മയെ പോലെയാണെന്നും അമ്മയും അഹാനയുമാണ് ഏറ്റവും വലിയ കൂട്ടെന്നും നേരത്തെ ദിയ പറഞ്ഞിട്ടുണ്ട്.

അതേസമയം അഹാനയുടെ കല്യാണം ആയിരിക്കും അടുത്തത് എന്ന് സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദിയയുടെ കല്യാണത്തിന് പിന്നാലെയായിരുന്നു സിന്ധു അഹാനയുടെ കല്യാണത്തെക്കുറിച്ച് പറഞ്ഞത്. അഹാനയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് മൗനം പാലിക്കുകയായിരുന്നു അഹാന.

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. പിന്നീട് പഠനം പൂര്‍ത്തിയാക്കാന്‍ ഇടവേളയെടുത്ത താരം ഞണ്ടുകളുടെ നട്ടിലൊരു ഇടവേള എന്ന സിനിമയിലൂടെയാണ് തിരികെ വരുന്നത്. തുടര്‍ന്ന് ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടി.

content highlight: sindhu-krishna