കൃഷ്ണകുമാറും കുടുംബവും ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്. കൃഷ്ണകുമാറും കുടുംബവും ഇപ്പോൾ ബാലിയിൽ അവധി ആഘോഷിക്കുകയാണ്. ദിയയും അശ്വിനും കുടുംബത്തോടൊപ്പം ആണ് ഹണിമൂൺ ആഘോഷിക്കുന്നത് എന്ന തരത്തിൽ പ്രചരണം ഉണ്ടായി. മിഥുനം സ്റ്റൈൽ ഹണിമൂൺ എന്ന സമൂഹം മാധ്യമങ്ങളിൽ നിന്ന് ആക്ഷേപങ്ങളും ഉണ്ടായി. ഇപ്പോൾ ഇതാ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷണ. ദിയയുടെ ഹണിമൂണിനൊപ്പം പോയതല്ലെന്നും ഇത് നേരത്തെ പ്ലാൻ ചെയ്ത ട്രിപ്പ് ആണെന്നും സിന്ധു കൃഷ്ണ പറയുന്നു.
നമ്മുടെ ട്രിപ്പിന് ആരൊക്കെയോ വന്ന് മിഥുനം സ്റ്റെെൽ എന്ന് പറഞ്ഞു. ഇത് മിഥുനം സ്റ്റെെൽ അല്ല. ഞങ്ങളുടെ ഈ ബാലി ട്രിപ്പ് നേരത്തെ പ്ലാൻ ചെയ്തതാണ്. ഡേറ്റ് മാത്രം തീരുമാനിച്ചിരുന്നില്ല. ഓരോ പ്രാവശ്യം ഡേറ്റ് ലോക്ക് ലോക്ക് ചെയ്യാൻ നോക്കുമ്പോഴും എന്തെങ്കിലും കാരണം കാണും. അങ്ങനെ നീട്ടി വെച്ചു. ഓസിയുടെ കല്യാണം കഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിച്ചു. ഓസിയും കൂടെ വരേണ്ടിയിരുന്ന ഫാമിലി ട്രിപ്പാണിത്. അവളോട് പറഞ്ഞപ്പോൾ വന്നു.
അല്ലാതെ ഹണിമൂണിന് അവർ പോയപ്പോൾ ഞങ്ങൾ പിന്നാലെ പോയതല്ല. അവരും കൂടെ വന്നതിൽ സന്തോഷം. ഓസിയില്ലാതെ എവിടെയെങ്കിലും പോകാൻ എനിക്ക് വിഷമമാണ്. എവിടെ പോയാലും എന്റെ മക്കളെല്ലാം ഒരുമിച്ച് വേണം. അശ്വിനും കൂടെയുള്ളത് കൊണ്ട് വളരെ സന്തോഷമുണ്ട്. അവിടെയുമിവിടെയുമായി ചില മീമുകൾ കണ്ടു. അത് തമാശയായെടുക്കുന്നു. അശ്വിൻ ഞങ്ങളുടെ വീട്ടിലെ ഒരാളെ പോലെ ഇടപഴകുന്നു. വളരെ നല്ല യാത്രയാണിതെന്നും സിന്ധു കൃഷ്ണ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ടെങ്കിലും പലപ്പോഴും നെഗറ്റീവ് കമന്റുകളും താര കുടുംബത്തിന് നേരെ വന്നിട്ടുണ്ട്. നേരത്തെ ദിയയുടെ ബ്രെെഡൽ ഷവറിന്റെ സമയത്ത് അശ്വിനെ ദിയയുടെ സഹോദരി ഇഷാനി അവഗണിച്ചു എന്നായിരുന്നു വിമർശനം. സിന്ധു കൃഷ്ണ അന്നും മറുപടി നൽകി. സോഷ്യൽ മീഡിയയിൽ കാണുന്ന ചെറിയ വീഡിയോകൾ വെച്ച് വിലയിരുത്തരുതെന്ന് സിന്ധു ചൂണ്ടിക്കാട്ടി.
ഇഷാനിയാണ് ബ്രെെഡൽ ഷവറിന് എല്ലാം ഏർപ്പാടാക്കിയതെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കി. മക്കളെല്ലാവരും യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ ശേഷമാണ് സിന്ധു കൃഷ്ണ സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്നത്. വളരെ പെട്ടെന്ന് സിന്ധു ഏവർക്കും പ്രിയങ്കരിയായി. വീട്ടിലെ വിശേഷങ്ങളെല്ലാം സിന്ധു കൃഷ്ണ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ദിയയുടെ വിവാഹത്തോടനുബന്ധിച്ച് പുറത്ത് വിട്ട വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചത്. ഇടയ്ക്കിടെ താര കുടുംബം വിദേശ യാത്രകൾ നടത്താറുണ്ട്. താര കുടുംബത്തിലെ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
content highlight: sindhu-krishna-reacts