Celebrities

നീല ദാവണിയണിഞ്ഞ് തലയിൽ പൂ ചൂടി ജാന്‍വി കപൂര്‍ – janhvi kapoor

ദേവര പാര്‍ട്ട് 1-ന്‍റെ പ്രെമോഷന്‍റെ ഭാഗമായാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്

ബോളിവുഡ് താരമായ ജാന്‍വി കപൂര്‍ ഫാഷന്റെ കാര്യത്തില്‍ എന്നും മുന്നില്‍തന്നെയുണ്ട് . നിരവധി ആരാധകരുള്ള താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആദ്യ തെലുങ്ക് ചിത്രമായ ദേവര പാര്‍ട്ട് 1-ന്‍റെ പ്രെമോഷന്‍റെ ഭാഗമായാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

സൗത്തിന്ത്യൻ സ്റ്റൈലിൽ ആയിരുന്നു ജാൻവി സാരി അണിഞ്ഞത്. ഗ്ലിറ്റര്‍ തിളക്കമുള്ള നീല നിറത്തിലുള്ള ദാവണി ആണ് ജാന്‍വി ധരിച്ചിരിക്കുന്നത്. സില്‍വര്‍ ജിമിക്കി കമ്മലും മാലയും വളകളും താരം അണിഞ്ഞിട്ടുണ്ട്. ചിത്രങ്ങള്‍ ജാന്‍വി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. സ്റ്റൈലിലും ലുക്കിലുമെല്ലാം അമ്മ ശ്രീദേവിയെ പോലെയാണെന്നാണ് ആരാധകാരുടെ അഭിപ്രായം. ജാന്‍വിയുടെ ഈ ട്രെഡീഷണല്‍ ലുക്കിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രമായ ദേവര പാര്‍ട്ട് 1 സെപ്‍തംബര്‍ 27നാണ് റിലീസ്. ജൂനിയർ എൻ ടി ആർ നായകനാവുന്ന ആക്ഷൻ ഡ്രാമ ചിത്രമാണ് ദേവര. കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരേൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

STORY HIGHLIGHT:  janhvi kapoor blue half saree photos