Kottayam

കുമരകത്ത് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പുഴയി​ലേക്ക് മറിഞ്ഞു; രണ്ട് മരണം

കോട്ടയം: കു​മ​ര​കം കൈപ്പുഴമുട്ടിൽ കാർ പുഴയിൽ വീണ് രണ്ട് പേർ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശിനി സായലി രാജേന്ദ്ര സർജി (27), മഹാരാഷ്ട്രയിൽ സ്ഥിരതാമസക്കാരനായ കൊല്ലം ഓടനാവട്ടം സ്വദേശി ജയിംസ് ജോർജ് എന്നിവരാണ് മരിച്ചത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 8.45 നാ​യി​രു​ന്നു സം​ഭ​വം. കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​ർ കൈ​പ്പു​ഴ​മു​ട്ട് പാ​ല​ത്തി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ സ​ർ​വീ​സ് റോ​ഡ് വ​ഴി നേ​രെ ആ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ നി​ല​വി​ളി​കേ​ട്ടാ​ണ് നാ​ട്ടു​കാ​ർ വി​വ​രം അ​റി​യു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ചെ​ളി നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു കാ​ർ. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​രുവ​രെ​യും ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ ഇ​​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കൃത്യമായ വെളിച്ചമോ സൂചനാ ബോർഡോ പ്രദേശത്ത് ഇല്ലാത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണോ വാഹനം ഓടിച്ചതെന്ന സംശയമുണ്ടെന്നും ഇവർ പറയുന്നു.