അച്ഛനെതിരെ വരുന്ന കടുത്ത സൈബർ ആക്രമണത്തിൽ എപ്പോഴും എതിർപ്പ് രേഖപ്പെടുത്തിക്കൊണ്ട് മക്കളായ ഗോകുൽ സുരേഷ് മാധവ് സുരേഷും എത്താറുണ്ട്. ഇത്തരം സൈബർ ആക്രമണങ്ങൾ തൻറെ അമ്മ എങ്ങനെയാണ് നേരിടുന്നത് എന്ന് തുറന്നു പറയുകയാണ് മാധവ്. ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു മാധവിന്റെ വെളിപ്പെടുത്തൽ.
അച്ഛൻ നേരിടുന്ന പ്രശ്നങ്ങൾ അച്ഛൻ ഇന്നും ഞങ്ങളോട് സംസാരിക്കാറില്ല. അവർക്കെന്നും നമ്മൾ അവരുടെ മക്കളാണെന്നും മാധവ് സുരേഷ് ചൂണ്ടിക്കാട്ടി. അച്ഛന്റെയും അമ്മയുടെയും മനോധൈര്യത്തെയും താൻ അഭിനന്ദിക്കുന്നെന്നും മാധവ് സുരേഷ് പറഞ്ഞു.
സ്വന്തം ഭർത്താവിനെക്കുറിച്ച് ഓരോ കാര്യങ്ങൾ മീഡിയ പറയുമ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് എന്റെ അമ്മയാണ്. അവിടെ കാണിക്കേണ്ട ധൈര്യമുണ്ട്. അമ്മ എന്തിലൂടെയൊക്കെ കടന്ന് പോയെന്ന് ഇന്നെനിക്ക് സങ്കൽപ്പിക്കാം. ഒരിക്കലും ഞങ്ങളിലേക്ക് അമ്മ അത് കാണിച്ചിട്ടില്ല.
സുരേഷ് ഗോപി എന്ന വ്യക്തിയെ ബിജെപിയുടെ കാര്യത്തിലും സിനിമകളുടെ കാര്യത്തിലും മാധ്യമങ്ങൾ വലിച്ച് കീറിയിട്ടുണ്ട്. അവരുടെ നേട്ടത്തിന് ഒരുപാട് അച്ഛനെ ഉപയോഗിച്ചിട്ടുണ്ട്. റേറ്റിംഗിന് വേണ്ടിയും ആ സമയത്തെ താൽപര്യം വെച്ചിട്ടും ഒരാളെയും അധിക്ഷേപിക്കരുതെന്നും മാധവ് സുരേഷ് വ്യക്തമാക്കി.
താരപുത്രൻ എന്ന ലേബൽ എന്നെ മലയാള സിനിമയിലേക്ക് എത്തിച്ചു. ഇതേ ലേബൽ പരോക്ഷമായി എന്നെ ബാധിച്ചിട്ടുണ്ട്. ഇതേ താരത്തെയും കുടുംബത്തെയും തരം താഴ്ത്തി സംസാരിക്കാൻ കെൽപ്പുള്ള മനുഷ്യരുള്ള ലോകമാണിത്.
തന്നെ പോലെ സഹോദരങ്ങളെയും അമ്മയെയും അത് ബാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയക്ക് മുമ്പ് സ്കൂൾ കാലത്ത് അച്ഛനെക്കുറിച്ച് വന്ന ഗോസിപ്പുകൾ കാരണം കളിയാക്കലുകൾ ഉണ്ടായിട്ടുണ്ടെന്നും മാധവ് പറയുന്നു.
ആദ്യ ചിത്രത്തിന്റെ പ്രൊമോഷണൽ തിരക്കുകളിലാണ് മാധവ് സുരേഷിപ്പോൾ. കഴിഞ്ഞ ദിവസമാണ് കുമ്മാട്ടിക്കളിയുടെ ട്രെയിലർ പുറത്ത് വന്നത്. മികച്ച സിനിമകൾ ചെയ്ത് കരിയറിൽ സജീവമായി തുടരാനാണ് മാധവ് ആഗ്രഹിക്കുന്നത്. സുരേഷ് ഗോപി നേരിടുന്ന സൈബറാക്രമണങ്ങളെക്കുറിച്ച് നേരത്തെ ഗോകുൽ സുരേഷും സംസാരിച്ചിട്ടുണ്ട്. രാഷ്ട്രീയം നോക്കാതെ അച്ഛൻ ചെയ്യുന്ന സഹായങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നത് കാണുമ്പോൾ തനിക്ക് ദേഷ്യം വരാറുണ്ടെന്ന് ഗോകുൽ സുരേഷ് വ്യക്തമാക്കി.
മക്കളെ സിനിമയിലേക്ക് കൊണ്ട് വരാൻ അച്ഛൻ ശ്രമിച്ചിട്ടില്ല. സമയമാകുമ്പോൾ എല്ലാം നടക്കും എന്ന നിലപാടിലായിരുന്നു അച്ഛനെന്നും ഗോകുൽ സുരേഷ് പറഞ്ഞു. അടുത്തിടെയും സുരേഷ് ഗോപി വിവാദത്തിലകപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനെ തള്ളി മാറ്റിയതാണ് വിവാദത്തിന് കാരണമായത്.
content highlight: madhav-suresh-reveals-how-his-family-handled-social-media-trolls-a