കൊച്ചു കുട്ടികൾക്ക് പോലും വളരെ സുപരിചിതനായ നടനാണ് മോഹൻലാൽ. മോഹൻലാലിന്റെ ഓരോ സിനിമകളും അത്രമേൽ പ്രിയമോടെ ആണ് ഓരോരുത്തരുംbകാണുന്നത്. അദ്ദേഹത്തെ കുറിച്ചുള്ള ആഭിമുഖങ്ങൾ ഒന്നും അധികം വരാറില്ല അതിന് കാരണം മറ്റൊന്നുമല്ല അദ്ദേഹത്തെ കുറിച്ചുള്ള കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം എന്നത് തന്നെയാണ്. പ്രത്യേകിച്ച് അദ്ദേഹത്തെക്കുറിച്ച് അറിയാൻ ഒന്നുമില്ല എങ്കിലും അടുത്തകാലത്ത് അദ്ദേഹത്തിന്റെ ഒരു അഭിമുഖം ശ്രദ്ധ നേടിയിരുന്നു. ഈ അഭിമുഖത്തിൽ സുഹൃത്തായ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടുന്നുണ്ടായിരുന്നു.
‘ഇച്ചാക്കയെ ഇടയ്ക്ക് ഞാൻ വിളിക്കാറുണ്ട്, വിളിക്കാറുണ്ട് എന്ന് പറയുമ്പോൾ എന്നും അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ തിരക്കാറുണ്ടായ എന്നല്ല അതിനർത്ഥം എന്തെങ്കിലുമൊക്കെ ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹത്തെ വിളിക്കാറുണ്ട്. ഞങ്ങളെക്കാൾ കൂടുതൽ സൗഹൃദം മക്കൾ തമ്മിലാണ്. അവർ പരസ്പരം ഈമെയിലും ചാറ്റും ഒക്കെ ഉണ്ട്. അത്യാവശ്യ കാര്യങ്ങളൊക്കെ തന്നെ അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. എന്തെങ്കിലും ആവശ്യം വന്നാൽ ആദ്യം വിളിക്കുന്നതും അദ്ദേഹത്തെയാണ്.’
ഇങ്ങനെയാണ് മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ പറയുന്നത്. മമ്മൂട്ടി മോഹൻലാൽ കോമ്പിനേഷൻ എന്നാൽ അത് മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഏറെ പ്രിയപ്പെട്ട ഒരു കോമ്പിനേഷനാണ്. അതുകൊണ്ടുതന്നെ ഇവരുടെ വാർത്തകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് മോഹൻലാൽ മമ്മൂട്ടിയെ കുറിച്ച് എന്തെങ്കിലും പറയുകയോ മമ്മൂട്ടി മോഹൻലാലിനെ കുറിച്ച് എന്തെങ്കിലും പറയുകയോ ചെയ്താൽ അത് വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. യഥാർത്ഥ ജീവിതത്തിൽ അടുത്ത സുഹൃത്തുക്കൾ ആണ് ഇരുവരും എല്ലാ വിവരങ്ങളും തുറന്നു പറയുന്ന അടുത്ത സുഹൃത്തുക്കൾ. അടുത്ത സമയത്ത് അമ്മയുടെ പ്രസിഡന്റ് പദം മോഹൻലാൽ ഒഴുകുന്ന സമയത്തും മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Story Highlight : Mohanlal talkes Mammootty