റാംപിൽ തിളങ്ങി ലോകസുന്ദരി ഐശ്വര്യ റായ്- Aishwarya rai

റാമ്പിലും സ്ക്രീനിലും ഇന്നും ഗോൾഡൻ സ്റ്റാറുകളിൽ ഒരാളാണ് ഐശ്വര്യ

പതിവു തെറ്റിക്കാതെ, ലോറിയലിന്റെ ബ്രാൻഡ് അംബാസഡറായി ഇത്തവണയും പാരീസ് ഫാഷൻ വീക്കിന്റെ റാംപിലെത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. ചുവപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ റാംപ് വാക്ക് നടത്തിയ ഐശ്വര്യ എല്ലാവരുടേയും മനം കവര്‍ന്നു. വര്‍ഷങ്ങളായി ലോറിയലിന്റെ ബ്രാന്‍ഡ് അംബാസഡറായ ഐശ്വര്യ ഫാഷന്‍ വീക്കില്‍ ഫ്രഞ്ച് കോസ്‌മെറ്റിക് ബ്രാന്‍ഡിനെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തത്.

സൗന്ദര്യത്തിന്റെ പര്യായമായി റാമ്പിലും സ്ക്രീനിലും ഇന്നും ഗോൾഡൻ സ്റ്റാറുകളിൽ ഒരാളാണ് ഐശ്വര്യ.

ചുവന്ന മോസ്സി വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ എത്തിയത്. അഴിച്ചിട്ട മുടിയും ചുവപ്പ് ലിപ്സ്റ്റിക്കും താരത്തിന്റെ അഴക് കൂട്ടി. ഐശ്വര്യയുടെ ലുക്കും സിഗ്നേച്ചർ പോസും ആത്മവിശ്വാസവുമെല്ലാം ആഘോഷമാക്കുകയാണ് ഫാഷൻ ലോകം. കാഴ്ച്ചക്കാര്‍ക്കുനേരെ ഫ്‌ളെയിങ് കിസ് പറത്തിയ ഐശ്വര്യ കൈകള്‍ കൂപ്പി നമസ്‌തേ പറഞ്ഞാണ് റാംപ് വാക്ക് അവസാനിപ്പിച്ചത്.

‘വാക്ക് യുവർ വർത്ത്’ എന്ന എന്ന ലോറിയലിന്റെ തീമിൽ വുമൺ റെഡി-ടു-വെയർ സ്പ്രിംഗ്-സമ്മർ 2025 ശേഖരത്തിൽ നിന്നുള്ള മനോഹരമായൊരു വസ്ത്രമാണ് ഐശ്വര്യ അണിഞ്ഞത്.

പാരീസ് ഫാഷൻ വീക്ക് മറ്റൊരു തലത്തിലും ആരാധകരുടെ ശ്രദ്ധ ആകർഷിച്ചു വിവാഹമോതിരം അണിഞ്ഞാണ് റാപ്പിൽ ഐശ്വര്യ ചുവടുവച്ചത്. അഭിഷേക് ബച്ചനും ഐശ്വര്യയും പിരിയുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കുള്ള മറുപടിയായും ഈ ഫാഷൻ സ്റ്റേറ്റ്മെന്റ് മാറിയിരിക്കുകയാണ്. പതിവുപോലെ, മകൾ ആരാധ്യയ്ക്ക് ഒപ്പമാണ് ഐശ്വര്യ പാരീസിലെത്തിയത്.

STORY HIGHLIGHT: Aishwarya rai