ഐശ്വര്യയുടെ ചുവടുകള്‍ പിന്തുടര്ന്ന് ബോളിവുഡ് താരം ആലിയ ഭട്ടും പാരിസ് ഫാഷന്‍ വീക്കില്‍ മിന്നുന്ന പ്രകടനം നടത്തി അരങ്ങേറ്റം കുറിച്ചു. ആത്മവിശ്വാസത്തോടെ റാംപിൽ നടക്കുന്ന ആലിയയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തിങ്കളാഴ്ച്ച നടന്ന ലോറിയൽ ഷോയിൽ ജെയ്ൻ ഫോണ്ട, ഇവാ ലോംഗോറിയ, ഐശ്വര്യ റായ് ബച്ചൻ, കെൻഡൽ ജെന്നർ, കാര ഡെലിവിഗ്നെ തുടങ്ങിയവരും പങ്കെടുത്തു.
സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്ത ഡിസൈന്‍ ചെയ്ത കറുപ്പ് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ജംപ് സ്യൂട്ടും മെറ്റാലിക് സില്‍വര്‍ ബസ്റ്റിയറും ധരിച്ചായിരുന്നു ആലിയയുടെ റാംപ് വാക്ക്. അതിനോടൊപ്പം ചേരുന്ന സില്‍വര്‍ മെറ്റാലിക് ഇയര്‍ റിങ്ങുകളും വെറ്റ് ഹെയറും പിങ്ക് ലിപ്സ്റ്റിക്കും താരത്തിന്റെ സൗന്ദര്യം കൂട്ടി.
View this post on Instagram
ലോറിയൽ പാരീസിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറായി അടുത്തിടെയാണ് ആലിയ നിയമിതയായത്. ഈ വർഷം പാരീസ് ഫാഷൻ വീക്കിൽ അരങ്ങേറ്റം കുറിക്കുന്നതിനെക്കുറിച്ച് ആലിയ മുൻപു തന്നെ ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു.
View this post on Instagram
യുഎസ് നടിയും മോഡലും സംവിധായികയുമായ ആൻഡി മക്ഡവലിനൊപ്പമായിരുന്നു ആലിയ റാംപ് പങ്കിട്ടിരുന്നത്. ഇരുവരും കൈകോർത്ത് നടന്നത് ഷോയിലെ അവിസ്മരണീയമായ നിമിഷമായിരുന്നു.
പാരീസ് ഫാഷൻ വീക്ക് വുമൺ റെഡി-ടു-വെയർ സ്പ്രിംഗ്-സമ്മർ 2025 ശേഖരത്തിൻ്റെ ഭാഗമായിരുന്നു ലോറിയൽ പാരീസ് ഷോ, “വാക്ക് യുവർ വർത്ത്” എന്നു പേരിട്ട ഷോ ഐക്കണിക് പാലൈസ് ഗാർണിയർ ഓപ്പറ ഹൗസിൽ വെച്ചാണ് നടന്നത്.
STORY HIGHLIGHT: Alia Bhatt dazzles in metallic corset at Paris Fashion Week