ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? അതൊരു പക്ഷേ ചർമ്മത്തിലെ നേരത്തെ വരകൾ ചുളിവുകൾ ആയിരിക്കാം. അല്ലെങ്കിൽ വരണ്ട പോകുന്ന ചർമ്മമോ ആയിരിക്കാം. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇതിന് പരിഹാരമായി പലപ്പോഴും അയക്കുന്നത് കെമിക്കൽ ഉൽപ്പന്നങ്ങളെ ആയിരിക്കും. എന്നാൽ ഇവയെല്ലാം ചർമ്മത്തിൽ വേണ്ടത്ര ഗുണം ചെയ്യില്ല. മാത്രമല്ല പല പാർശ്വഫലങ്ങളും ഉണ്ടാകും. ഇവയ്ക്ക് വേണ്ടിവരുന്ന ചെലവും അധികമായിരിക്കും. ചർമ്മസംരക്ഷണത്തിന് ആവശ്യമായ ചേരുവകൾ നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. പ്രകൃതിദത്തമായ മാർഗങ്ങളാണ് എപ്പോഴും ചർമ്മ സംരക്ഷണത്തിന് ഉത്തമം. അവ എന്തൊക്കെയാണെന്ന് നോക്കാം.
യുവത്വമുള്ള ചർമ്മം നിലനിർത്താൻ പ്രകൃതിദത്തവും ഫലപ്രദവുമായ പരിഹാരം തേടുന്നവർക്ക്, വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന് ഈ മാസ്ക് ഉറപ്പായും ഫലപ്രദമാണ്. രാസവസ്തുക്കൾ നിറഞ്ഞ വാണിജ്യ ഉൽപന്നങ്ങൾക്കു പകരം വയ്ക്കാവുന്ന ഒരു ബദൽ തന്നെയാണ്. ചർമ്മത്തിൻ്റെ ആരോഗ്യം പരിപോഷിപ്പിക്കുന്നതിൽ ഈ മാസ്ക് നിങ്ങളെ സഹായിക്കുകയും ചെയ്യും. മുഖത്തെ പാടും ചുളിവും മാറ്റാൻ ഈ മാസ്ക് തയ്യാറാക്കി ഉപയോഗിക്കാം ഫലം തീർച്ചയായും ലഭിക്കുന്നതാണ്
മുട്ടയുടെ വെള്ളയും ചെറുനാരങ്ങയും ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഫേസ് നിങ്ങളുടെ മുഖത്തെ ചുളിവുകളും വരകളും ഇല്ലാതാക്കാൻ സഹായിക്കുന്നു. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ചർമ്മം മുറുകുന്നതിനും ചർമ്മത്തിലെ വരകളും ചുളിവുകളും ഇല്ലാതാക്കുന്നതിനും അധിക എണ്ണ കുറയ്ക്കുന്നതിനും ഇത് സഹായകമാകുന്നതാണ്. മുഖക്കുരുവും ഇല്ലാതാക്കും. മുട്ടയുടെ വെള്ളയാണ് ഉപയോഗിക്കേണ്ടത്.
മുട്ടയുടെ വെള്ള ഉപയോഗിച്ച് കൊണ്ടുള്ള മാസ്ക്: മുട്ടയുടെ വെള്ളവും നാരാങ്ങാനീരും ഉപയോഗിച്ച് മാസ്ക്ക് ഉണ്ടാക്കാം. മുട്ടയുടെ മണം കുറയ്ക്കാൻ മാത്രമല്ല ചർമ്മത്തിന് അതിന്റേതായ ഗുണങ്ങളും നാരങ്ങാനീര് നിങ്ങൾക്ക് നൽകുന്നതാണ്. ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയ നാരങ്ങാനീര് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കികയും അമിതമായ എണ്ണമയം ഇല്ലാതാക്കുകയും ചെയ്യും. ഇതിനൊപ്പം നിങ്ങൾക്ക് തേനും ചേർക്കാം. തേൻ ഒരു സ്വാഭാവിക ഹ്യുമെക്റ്റൻ്റായി പ്രവർത്തിക്കുന്നു, ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നത് ഉറപ്പാക്കുന്നു. ഈ മാസ്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
ഫേസ്പാക്ക് എങ്ങനെ തയ്യാറാക്കാം: വളരെ എളുപ്പത്തിൽ ഈ ഫേസ്പാക്ക് തയ്യാറാക്കാവുന്നതാണ്. മുട്ടയുടെ വെള്ളയും അര ടീസ്പൂൺ ചെറുനാരങ്ങനീരും നന്നായി കലരുന്നത് വരെ കലർത്തുക. ഇതിലേക്ക് അര ടീസ്പൂൺ തേൻ ചേർക്കാം. മിനുസമാകുന്നത് വരെ ചൂടാക്കുക. തയ്യാറായി കഴിഞ്ഞാൽ മുഖത്ത് പുരട്ടാം. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ ഈ ഫേസ് പാക്ക് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
ഗുണങ്ങൾ: വീട്ടിൽ നിന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ ഫേസ്പാക്ക് നിങ്ങൾക്ക് ധാരാളം ഗുണങ്ങൾ നൽകുന്നു. മുട്ടയും നാരങ്ങയും ചേർത്ത ഫേസ്പാക്ക് ഉപയോഗിക്കുന്നത് നിങ്ങൾക്ക് ഇരട്ടിഫലം നൽകുന്നു. ഇത് നേർത്ത വരകൾ കുറയ്ക്കാൻ മാത്രമല്ല സഹായകമാകുന്നത്. വാർദ്ധക്യത്തിന്റെ ലക്ഷങ്ങൾ വൈകിപ്പിക്കാനും സഹായിക്കുന്നു. യുവത്വമുള്ള ചർമ്മം നിലനിർത്താനും സഹായകമാകുന്നതാണ്.
content highlight: skin-care-tips