അടുത്ത സമയത്ത് മലയാള സിനിമയിൽ വലിയൊരു വേദന നിറഞ്ഞ ഏർപ്പാടായിരുന്നു നടിയായ കവിയൂർ പൊന്നമ്മയുടെ. നിരവധി ആരാധകരെ സ്വന്തമാക്കിയ കവിയൂർ പൊന്നമ്മ വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ സജീവമായതാണ്. സിനിമയിൽ നിരവധി താരങ്ങളുടെ അമ്മ വേഷമാണ് കവിയൂർ പൊന്നമ്മ ചെയ്തിട്ടുള്ളത്. താരത്തിന്റെ ഓരോ സിനിമകൾക്കും ആരാധകനിരയും വളരെ വലുതായിരുന്നു. നസീർ മുതലുള്ള താരങ്ങളുടെ അമ്മ വേഷത്തിൽ താരം എത്തിയിട്ടുണ്ട്.
വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തിയ കവിയൂർ പൊന്നമ്മ ഒരിക്കലും തന്റെ കരിയർ നോക്കാതെയാണ് ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ഒരു അമ്മ വേഷം ചെയ്താൽ തന്റെ ഇമേജ് ഇടിഞ്ഞു പോകും എന്നുള്ള ഒരു ധാരണ താരത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ലഭിച്ച കഥാപാത്രങ്ങളെല്ലാം വളരെ മികച്ച രീതിയിൽ തന്നെ താരം അവതരിപ്പിക്കുകയും ചെയ്തു. ഓരോ കഥാപാത്രങ്ങൾക്കും വലിയ ആരാധകനിരയും സ്വന്തമായി. ഇപ്പോഴിതാ കവിയൂർ പൊന്നമ്മയെ കുറിച്ച് നടിയായ ഷീല പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വാക്കുകൾ ഇങ്ങനെ
‘ മേക്കപ്പിട്ട് കറുപ്പിച്ചാണ് പൊന്നി എന്റെ അമ്മയായി അഭിനയിച്ചത് ചെറിയ പ്രായത്തിൽ തന്നെ അമ്മ വേഷത്തിൽ അഭിനയിക്കേണ്ടി വന്നു സഹോദരിയോ വിട്ടുപോയത് പോലെ വേദനയുണ്ട് എനിക്ക് ‘ ഷീലയും കവിയൂർ പൊന്നമ്മയും ഒക്കെ അടുത്ത സുഹൃത്തുക്കൾ ആണ് ഏതാണ്ട് ഒരുമിച്ച് സിനിമയിൽ വന്നിട്ടുള്ള വരും. രണ്ടുപേരും ഒരുമിച്ച് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്. ഷീല ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം കൂടിയാണ് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ഒരു സഹോദരിയെ നഷ്ടപ്പെട്ടതുപോലെയാണ് തനിക്ക് തോന്നുന്നത് എന്നാണ് ഷീല പറയുന്നത്
Story Highlights: Sheela Talkes Kaviyoor Ponnamma