Kerala

അര്‍ജുന്‍ രക്ഷാദൗത്യം: ഷി​രൂ​രി​ൽ നി​ന്ന് നാ​വി​ക സേ​ന മ​ട​ങ്ങു​ന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോൾ മാത്രം ഇനി തെരച്ചിൽ

ബെം​ഗളൂരു: ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുൻ അടക്കമുള്ളവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തെരച്ചിലിനായി എത്തുമെന്നും നാവിക സേന അധികൃതർ അറിയിച്ചു.

നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകി. ഇനി നാവികസേനയെ ആവശ്യം വരുന്നതിന് അനുസരിച്ച് മാത്രം വിളിക്കാനും തീരുമാനമായി.

അതേസമയം, ഗം​ഗാ​വ​ലി​പ്പു​ഴ​യി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​ന്നും അ​ര്‍​ജു​ന്‍ ഓ​ടി​ച്ചി​രു​ന്ന ലോ​റി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ലോ​ഹ​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ടാ​ങ്ക​റി​ന്‍റെ മ​ഡ് ഗാ​ര്‍​ഡാ​ണ് ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ഗം​ഗാ​വ​ലി പു​ഴ​യി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ലോ​റി​യു​ടെ ബ​മ്പ​റി​ന്‍റെ ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു.