ഫുഡ് ഡെലിവറി ആപ്പുകളുടെ സൗകര്യം ആളുകള്‍ വേറിട്ട രീതിയില്‍ ഉപയോഗിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ട്രെയിന്‍ യാത്രയ്ക്കിടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് മുതല്‍ വിവാഹനിശ്ചയ പാര്‍ട്ടികള്‍ക്കായി ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നത് വരെ. അത്തരം കഥകള്‍ പലപ്പോഴും വൈറലായിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
View this post on Instagram
ഒരു ഒരു ക്ലാസ് റൂമിലേക്ക് ഡെലിവറി ബോയ് ഓര്‍ഡര്‍ എത്തിക്കുന്ന വീഡിയോ ആണിത്. ഇന്‍സ്റ്റാഗ്രാമില്‍ ഈ റീല്‍ 5 ദശലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. അഭിപ്രായ വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന പ്രതികരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു ഈ വീഡിയോ.
ഒരു ഡെലിവറി ബോയ് ക്ലാസ് റൂമിന്റെ പിന്‍ഭാഗത്തുള്ള വാതിലിലൂടെ പ്രവേശിക്കുന്നതായി വീഡിയോയില്‍ കാണാം. ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയ ആന്റണി എന്ന ഉപഭോക്താവിനെ കണ്ടെത്താന്‍ ശ്രമിക്കുന്നു, തുടര്‍ന്ന് ഈ വീഡിയോ എടുത്ത ആള്‍ തന്നെയാണ് ആന്റണിയെന്ന് തിരിച്ചറിയുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് ഡെലിവറി ബോയ് ആ ക്ലാസ് മുറിയുടെ പടികളിലൂടെ തന്റെ വാഹനം ഓടിച്ച് എതിര്‍വശത്തുള്ള ഒരു വാതിലിലൂടെ പുറത്തിറങ്ങുന്നതാണ് വീഡിയോ. തടസ്സം നേരിട്ടതിന് അദ്ദേഹം പ്രൊഫസറോട് ക്ഷമ ചോദിക്കുന്നതായും കാണാം. ‘ആരെങ്കിലും പിസ്സ ഓര്‍ഡര്‍ ചെയ്‌തോ?’ എന്ന് പ്രൊഫസര്‍ ക്ലാസില്‍ ഇരിക്കുന്നവരോട് ചോദിക്കുന്നുണ്ട്. അപ്പോള്‍ ഭക്ഷണം ഡെലിവര്‍ ചെയ്തുവെന്ന് ഡെലിവറി ബോയ് പറഞ്ഞു. ഇതുകേട്ട പ്രൊഫസര്‍ പറിപ്പിക്കല്‍ തുടരുന്നു.
STORY HIGHLIGHTS: Food delivery disrupts college lecture, viral video