Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഇതാണ് പർവതങ്ങളുടെ അവസാനം, 100 വർഷം പഴക്കമുള്ള രാജഭവനം; അദ്ഭുതങ്ങൾ ഒളിപ്പിച്ച നാട് | laitlum-canyons-meghalaya

ഷില്ലോങിന്‍റെ മനോഹാരിത കണ്ണുകളില്‍ ഒപ്പിയെടുക്കാന്‍ ഈ പ്രദേശത്തേക്കു വന്നാല്‍ മതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2024, 09:59 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലയിറ്റ്‍ലം എന്നാല്‍ മലകളുടെ അവസാനം എന്നാണർഥം. മനോഹരമായ താഴ്‌വരകളിലേക്കു വഴികള്‍ വിരിച്ച് ഷില്ലോങ്ങിലെ ഘാസി ഹില്‍സില്‍ സഞ്ചാരികളെ കാത്ത് സ്വര്‍ഗതുല്യമായ ഒരിടമുണ്ട്‌. ലയിറ്റ്‍ലം മലയിടുക്ക് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഷില്ലോങിന്‍റെ മനോഹാരിത കണ്ണുകളില്‍ ഒപ്പിയെടുക്കാന്‍ ഈ പ്രദേശത്തേക്കു വന്നാല്‍ മതി. അതിമനോഹരമായ ഈ ഭൂപ്രദേശത്തിന്‍റെ പ്രത്യേകതകള്‍ നിരവധിയാണ്.
ഇവിടുത്തെ സുന്ദരമായ മലഞ്ചരിവുകളുടെ കാഴ്ച ഒരിക്കല്‍ കണ്ടാല്‍ പിന്നീടൊരിക്കലും ആരും മറക്കില്ല. പ്രഭാതം മുതല്‍ സായാഹ്നം വരെ ഇവിടെ ചെലവഴിച്ചാല്‍ പച്ചയുടെ മനോഹരമായ വകഭേദങ്ങള്‍ ചുവപ്പിലേക്കു പതിയെ വഴി മാറുന്നത് കണ്ടനുഭവിക്കാം. മലനിരകളില്‍ നിഴലുകള്‍ വീണ് പലയിടങ്ങളിലായി പല നിറങ്ങള്‍ ചിതറിക്കിടക്കുന്നതു കാണാം.

ലയിറ്റ്‍ലം അത്ര എളുപ്പത്തില്‍ കയറിപ്പോകാന്‍ പറ്റുന്ന സ്ഥലമല്ല. കുറച്ചു കഷ്ടപ്പെട്ട് കയറിപ്പോയാലും മുകളിലെത്തിക്കഴിഞ്ഞാല്‍ കഷ്ടപ്പെട്ടത് വെറുതെയായില്ല എന്ന് മനസ്സിലാകും. ലോകത്തിലെ ഏറ്റവും മികച്ച ശുദ്ധവായു കിട്ടുന്ന ഇടങ്ങളിലൊന്നാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ ഭൂപ്രദേശം. ഇന്ത്യയില്‍ ട്രക്കിങ്ങിനു പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മികച്ച അനുഭവമായിരിക്കും ലയിറ്റ്‍ലം കാനിയോണ്‍സ് എന്നതില്‍ സംശയമില്ല. ഇടുങ്ങിയ പാറക്കെട്ടുകളിലൂടെ യാത്ര നീളുന്നത് ഈ ഗിരികന്ദരത്തിന്‍റെ ഉയരങ്ങളിലേക്കാണ്. അവിടവിടെയായി ഒറ്റപ്പെട്ട വീടുക. മഞ്ഞില്‍ മൂടിപ്പുതച്ച് ഇവ നില്‍ക്കുന്ന കാഴ്ച നയനാനന്ദകരമാണ്. ‘മേഘങ്ങളുടെ ആലയം’ എന്നാണ് മേഘാലയ അറിയപ്പെടുന്നത്. ലയിറ്റ്‍ലം മലയിടുക്കില്‍ വരുന്ന ആര്‍ക്കും ഈ കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടാവാനിടയില്ല! പുകമഞ്ഞു ചുറ്റിത്തിരിയുന്ന ഓരോ പര്‍വത ശിഖരം കാണുമ്പോഴും മറ്റൊരു പേര് മനസ്സിലേക്കുവരില്ല.

മലയുടെ മുകളില്‍ കയറിച്ചെന്നാല്‍ വിശാലമായ പുല്‍മേടുകള്‍ കാണാം. ഇവിടെ വെയില്‍ കാഞ്ഞിരുന്ന് ചൂടുള്ള ഒരു ചായ മൊത്തിക്കുടിച്ചാല്‍ ആ അനുഭവം നിങ്ങള്‍ ഒരിക്കലും മറക്കില്ല! കളകളാരവം പൊഴിച്ച് ഒഴുകുന്ന അരുവിയുമുണ്ട് ഇവിടെ. അരുവിക്ക് മുകളിലെ മരം കൊണ്ടുള്ള ചെറിയ പാലവും മഞ്ഞിന്‍റെ ചെറിയ പുതപ്പും എല്ലാം കൂടി സ്വപ്നതുല്യമായ അന്തരീക്ഷമാണ് ഇവിടെ. ഈ അരുവിയുടെ അരികില്‍ നിന്നാല്‍ നാലു വെള്ളച്ചാട്ടങ്ങള്‍ തുള്ളിച്ചാടിയൊഴുകുന്ന 270 ഡിഗ്രി കാഴ്ച കാണാം. പോരും വഴി വഴിയരികിലുള്ള ഏതെങ്കിലും കടയില്‍നിന്നു പരമ്പരാഗത ഖാസി ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്നാല്‍ ഈ മനോഹാരിത ആസ്വദിച്ചു കൊണ്ടുതന്നെ ഭക്ഷണം കഴിക്കാം. ലയിറ്റ്‍ലം മലയിടുക്ക് കയറിച്ചെന്നാല്‍ രസോങ്ങ് എന്ന ചെറുഗ്രാമത്തിലെത്തും. താഴ്‌വരയില്‍ നിന്നു ധാന്യങ്ങളും അവശ്യഭക്ഷ്യവസ്തുക്കളും ഗ്രാമവാസികള്‍ മുകളിലേക്ക് എത്തിക്കുന്നത് റോപ് വേ വഴിയാണ്. രസോങ്ങ് ഗ്രാമത്തെ തൊട്ടടുത്തുള്ള ചന്തയുമായി ബന്ധിപ്പിക്കുന്നത് കുത്തനെയുള്ള 3000 പടികളാണ്.

പാറയില്‍ കൊത്തിയുണ്ടാക്കിയ ഈ പായല്‍ പിടിച്ച പടിക്കെട്ട് കണ്ടാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയാണോ എന്ന് ആരും സംശയിക്കും! പടി കയറിക്കയറി പോകുന്നവരുടെ കണ്ണുകള്‍ക്ക് മധുര മനോഹര കാഴ്ചയായി ഓര്‍ക്കിഡുകളും മുളംകൂട്ടങ്ങളും അവിടവിടെയായി തലയുയര്‍ത്തി നില്‍പ്പുണ്ട്! ചൂലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരം ചെടികള്‍ ഇവിടത്തെ പ്രധാനപ്പെട്ട കൃഷികളില്‍ ഒന്നാണ്. ചൂലുകള്‍ ചന്തയില്‍ കൊണ്ടുപോയി വിറ്റ്‌ അവശ്യ സാധനങ്ങള്‍ മുളംകൊട്ടകളിലാക്കി വരുന്ന ഗ്രാമീണര്‍ സ്ഥിരം കാഴ്ചയാണ്.
ഘാസികളുടെ ഉപവിഭാഗമായ ‘ഹിമ ഖൈരിം’ വംശജര്‍ വസിക്കുന്ന ഇടമാണ് ലയിറ്റ്‍ലം മലയിടുക്കിലെ മറ്റൊരു ഗ്രാമമായ സ്മിറ്റ്. ഗ്രാമത്തില്‍ ഇവരുടെ രാജാവ് താമസിക്കുന്ന വീട് ‘ലിംഗ് ഷാദ്’ എന്നറിയപ്പെടുന്നു. ഈ വീടിനു നൂറു വര്‍ഷത്തിലേറെ പഴക്കമുണ്ട് എന്ന് കരുതപ്പെടുന്നു. ശരദ്കാലത്ത് ഇവിടെ ഇവരുടെ ‘നോംഗ്ക്രെം’ നൃത്തം അരങ്ങേറാറുണ്ട്. ഈയിടെയായി നിരവധി ബോളിവുഡ് സിനിമകളിലും ലയിറ്റ്‍ലം മലയിടുക്ക് ചിത്രീകരിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന ‘റോക്ക് ഓണ്‍ ടു’ സിനിമയുടെ ലൊക്കേഷന്‍ ലയിറ്റ്‍ലം മലയിടുക്കാണ്. അങ്ങനെ അധികം ആളുകള്‍ വരാത്ത ഒരു സ്ഥലമാണ് ലയിറ്റ്‍ലം മലയിടുക്ക്. അതുകൊണ്ടുതന്നെയാണ് സ്വര്‍ഗത്തില്‍നിന്നു പൊട്ടി വീണ പോലെ ഈ പ്രദേശം ഇത്ര മനോഹരവും കളങ്കമില്ലാത്തതുമായി നിലനില്‍ക്കുന്നതും. സ്കോട്ടിഷ് മലനിരകളെ ഓര്‍മിപ്പിക്കുന്ന സൗന്ദര്യമാണ് ലയിറ്റ്‍ലം മലയിടുക്കിനുള്ളത്. ഷില്ലോങ്ങില്‍നിന്നു മിസോറം ഹൈവേയിലൂടെ ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ ഇവിടെയെത്താം. ഷില്ലോംഗില്‍നിന്ന് 23 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ഇവിടെ നിന്നും ടാക്സി എടുത്താല്‍ 1000-1200 രൂപയ്ക്ക് ലയിറ്റ്‍ലം എത്താം. ഇതുവരെ ടൂറിസ്റ്റ് കേന്ദ്രമായി വളരാത്തതിനാല്‍ മതിയായ ടോയ്‍ലറ്റ് സൗകര്യമോ ഭക്ഷണക്കടകളോ ഈ ഭാഗത്ത് കാര്യമായി ഇല്ല. ചൂടു ചായയുമായി അമ്മമാരും പുഴുങ്ങിയ മുട്ടയുമായി അവരുടെ കുഞ്ഞുങ്ങളും ഈ വഴിയിലൂടെ വന്നെന്നു വരാം. കൂടുതല്‍ ഭക്ഷണം വേണം എന്നുണ്ടെങ്കില്‍ ഒപ്പം കരുതണം.

ReadAlso:

മനോഹരമായ നെൽപ്പാടങ്ങൾ, ശാന്തമായ കടൽത്തീരങ്ങൾ; ബാലി എത്ര സുന്ദരം!

ഉത്തരാഖണ്ഡിലെ മിനി സ്വിറ്റ്‌സർലൻഡ്! ചോപ്ത: അറിയപ്പെടാത്ത ഹിമാലയൻ പറുദീസയിലേക്ക് ഒരു യാത്ര

ഡ്രാമകളിൽ കണ്ടറിഞ്ഞ സൗന്ദര്യം: സിയോൾ ഇന്ന് ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ

ട്രാവൽ വ്ലോഗറും ഇൻഫ്ലുവൻസറുമായ അനുനയ് സൂദ് അന്തരിച്ചു

ലോകത്തിലെ ഏറ്റവും ശുദ്ധമായ നദിയുടെ ഭംഗി നഷ്ടമായി തുടങ്ങി: പ്രകൃതി ദുരന്തത്തിന്റെ സൂചന

STORY HIGHLLIGHTS : laitlum-canyons-meghalaya

Tags: ലയിറ്റ്‍ലംലയിറ്റ്‍ലം മലയിടുക്ക്MEGHALAYAAnweshanam.comഅന്വേഷണം.കോംഅന്വേഷണം. Comlaitlumcanyonsഘാസി ഹില്‍സില്‍

Latest News

ധനമന്ത്രിയുടെ വാഹനത്തിൽ കാർ ഇടിച്ച കേസ്; ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് പൊലീസ്

ജാതി അധിക്ഷേപത്തില്‍ കേരള സർവകലാശാല സംസ്കൃത വിഭാഗം മേധാവിക്കെതിരെ കേസെടുത്തു

മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ വീണ്ടും തുറന്നടിച്ചു; ഡോക്ടർ ഹാരിസിനോട് വിശദീകരണം ചോദിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

കാണാതായ ലഹരി കേസ് തൊണ്ടിമുതൽ കണ്ടെത്തി; വിചാരണ ഉടൻ പുനരാരംഭിക്കും, ബോധപൂർവമായ അട്ടിമറിയില്ലെന്ന് ക്രൈംബ്രാഞ്ച്

കളിക്കുന്നതിനിടെ അലമാരയിൽ കുടുങ്ങി; ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies