വ്യക്തമായ ആശയം കൊണ്ടും പ്രത്യേക അഭിനയ ശൈലി കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച യുവനടിയാണ് നിഖില വിമല്‍. ഇന്റര്‍വ്യൂവിലെ നിഖിലയുടെ കൗണ്ടറുകള്‍ എല്ലാം തന്നെ വലിയ വൈറല്‍ ആകാറുമുണ്ട്. ഇപ്പോള്‍ ഇതാ തനിക്ക് ദേഷ്യം വന്നു കഴിഞ്ഞാല്‍ എങ്ങനെയാണ് ദേഷ്യം ഡൈവേര്‍ട്ട് ചെയ്യുന്നത് എന്ന് പറയുകയാണ് നിഖില വിമല്‍.
View this post on Instagram
‘ഞാന്‍ ദേഷ്യം വരുമ്പോള്‍ ഏറ്റവും കൂടുതല്‍ ചെയ്യുന്ന കാര്യം കാന്‍ഡി ക്രഷ് കളിക്കും എന്നതാണ്. എനിക്ക് ദേഷ്യപ്പെടാന്‍ ഇഷ്ടമല്ല. അപ്പോള്‍ എനിക്ക് ഡൈവേര്‍ട്ട് ചെയ്യാന്‍ വേണ്ടിയിട്ട് ഞാന്‍ കാന്‍ഡി ക്രഷ് കളിക്കും. ഒന്നുങ്കില്‍ കാന്‍ഡി ക്രഷ് കളിക്കും അല്ലെങ്കില്‍ റീല്‍സ് കാണും. എനിക്ക് അത്രയും അത് എടുക്കാന്‍ താല്‍പര്യം ഇല്ലാതെയാകുമ്പോള്‍ ഞാന്‍ അങ്ങനെ ചെയ്യും. അതിനുവേണ്ടിയിട്ട് കളയാന്‍, ഫൈറ്റ് ചെയ്ത് എനര്‍ജി കളയാന്‍ താല്‍പര്യമില്ല.
എന്നോട് വളരെ ക്ലോസ് ആയിട്ടുള്ള ആള്‍ക്കാര്‍ മാത്രമേ ഞാന്‍ ദേഷ്യപ്പെടുന്നത് കണ്ടിട്ടുള്ളൂ. ഇപ്പോള്‍, എന്റെ അമ്മ, എന്റെ അച്ഛന്‍, എന്റെ ചേച്ചി, എന്റെ വളരെ ക്ലോസ് ഫ്രണ്ട്‌സ് ഒക്കെ മാത്രമേ ഞാന്‍ ദേഷ്യപ്പെട്ട് കണ്ടിട്ടുണ്ടാവൂ. ശരിക്കും ഞാന്‍ ദേഷ്യപ്പെട്ടാല്‍ എങ്ങനെയാണ് എന്ന് കണ്ടിട്ടുളളത് അവരാണ്. ബാക്കിയുള്ളവരോടൊക്കെ ഞാന്‍ സംസാരിക്കും എന്നുള്ളതല്ലാതെ ദേഷ്യപ്പെടാറില്ല.’, നിഖില വിമല്‍ പറഞ്ഞു.