Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Novel ഹൃദയരാഗം

ഹൃദയരാഗം  ഭാഗം 65/ hridhayaragam part 65

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2024, 11:04 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഹൃദയരാഗം

 

ഭാഗം 65

 

കൊച്ചിയിൽ നിന്നും പാലക്കാട്ടേക്കുള്ള ബസ്സിൽ കയറുമ്പോൾ ഇഷയുടെ മനസ്സിൽ തന്നെ ചതിച്ചവനോടുള്ള പ്രതികാരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.. തന്നെ പറ്റിച്ച് അവിടെ നിന്നും പോകുന്നവനെ സ്വന്തം നാട്ടിൽ വച്ച് തന്നെ അപമാനിക്കണമെന്ന് ഒരു ചിന്തയോടെയാണ് നിറവയറുമായി അവൾ ആ ബസ്സിൽ കയറിയത്.. വിവേകിനെ നേരിൽ കാണുമ്പോൾ മുഖം അടച്ചു ഒരെണ്ണം കൊടുക്കണമെന്ന് അവൾ മനസ്സിൽ തീരുമാനിച്ചു വച്ചിരുന്നു..

 

 

വിവരമറിഞ്ഞതും വിശ്വനെ കാണുവാനായി വീണ ഓടിയാണ് വീട്ടിലേക്ക് വന്നിരുന്നത്… സർവ്വം തകർന്നതു പോലെ കസേരയിൽ കിടക്കുകയായിരുന്നു വിശ്വൻ, പടിപ്പുരയിലേക്ക് വിശ്വൻ നോക്കിയപ്പോൾ പടിപ്പുരയിലേക്ക് ഓടിയെത്തുന്ന വീണയെയാണ് കണ്ടത്.

ReadAlso:

പ്രവർത്തനസമയം കഴിഞ്ഞാലും അടയ്ക്കാത്ത ഒരു വായനശാലയുണ്ട്; 61കാരിയായ കൂലിപ്പണികാരിയെ കാത്തിരിക്കുന്ന ലൈബ്രേറിയനും; ഒരു വർഷം വായിക്കുന്നത് മൂന്നുറോളം പുസ്തകങ്ങൾ; ഇത് നാരായണി പടുത്തുയർത്തിയ വായനാലോകം | Narayani 61 year old labour reading books

കോണ്‍വര്‍സേഷന്‍ ഇന്‍ കത്തീഡ്രല്‍ തുടങ്ങി എവർ​ഗ്രീൻ ക്ലാസിക്കുകളുടെ രാജകുമാരൻ മരിയൊ വര്‍ഗാസ് യോസ വിടവാങ്ങി | Mario Vargas Llosa

വീണ്ടും എഴുത്തുകാരിയുടെ റോളിൽ എത്തുന്നു ദീപ്തി ഐപിഎസ് ; ഗായത്രി അരുണിന്റെ പുതിയ പുസ്തകം ‘യാത്രയ്ക്കപ്പുറം’

വിമലയും സുധീർ മിശ്രയും ഒരിക്കലും മാറാത്ത നൈനീറ്റാളിന്റെ സൗന്ദര്യവും, മലയാളി മനസ്സിൽ ഇപ്പോഴും ഇടം പിടിച്ച് എംടിയുടെ ‘മഞ്ഞ്’

വേട്ടക്കാരൻ നിശബ്ദമായി കാത്തിരിക്കുകയായിരുന്നു:ഷാജി എൻ കരുണിന് എതിരെ രൂക്ഷ ഭാഷയിൽ സംവിധായിക

 

“എങ്കിലും ഏട്ടൻ എന്നോട് ഈ ചതി ചെയ്യണ്ടായിരുന്നു,

 

ആദ്യം വീണ പറഞ്ഞത് അതാണ് മറുപടി എന്ത് പറയണമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു ആ നിമിഷം വിശ്വൻ,

 

” എന്റെ മോൻ നിങ്ങളോട് എന്ത് തെറ്റ് ചെയ്തിട്ടാ? ഇതുപോലൊരുത്തിയെ അവന്റെ തലയിൽ കെട്ടിവയ്ക്കാൻ വേണ്ടി ഏട്ടൻ മുൻകൈ എടുത്തത് എന്നാണ് ഞാൻ ഓർക്കുന്നത്, അവൾക്ക് ആ തെമ്മാടിയെ ആയിരുന്നു ഇഷ്ടമെങ്കിൽ അവന്റെ കൂടെ ആദ്യമേ പോയാൽ പോരായിരുന്നോ, ഇത് ഞങ്ങൾക്കും കൂടിയാ നാണക്കേടായത്, എല്ലാവരും അറിഞ്ഞതല്ലേ ഇവരുടെ വിവാഹം നിശ്ചയിച്ചു എന്നുള്ളത്, എന്നിട്ടിപ്പോ ഒരു കൊലപാതകിയെയാണ് എന്റെ മോൻ കല്യാണം കഴിക്കാൻ ഇരുന്നതെന്ന് നാട്ടുകാരോട് ഞാൻ എങ്ങനെയാ പറയുന്നത്,

 

വളരെ രൂക്ഷമായ സ്വരത്തിൽ ആയിരുന്നു വീണ സംസാരിച്ചിരുന്നത്…

 

ഒരു മറുപടിയും പറയാനുണ്ടായിരുന്നില്ല ആ സമയം വിശ്വന് മകൾ ഏൽപ്പിച്ച പ്രഹരം അത്രമേൽ തന്നെ തളർത്തി കളഞ്ഞുവെന്ന് അയാൾക്ക് മനസ്സിലായി, തെറ്റ് തന്റെ ഭാഗത്ത് തന്നെയാണ്, അവളുടെ ഇഷ്ടം അറിഞ്ഞിട്ടും താൻ അവളെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കാൻ പാടില്ലായിരുന്നുവെന്ന് ആ നിമിഷം വിശ്വന് തോന്നി…

 

” നീ പറയുന്നതുപോലെ ഒന്നുമല്ല വീണേ കാര്യങ്ങൾ… ഞാൻ എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞിട്ടുള്ളതായിരുന്നു, അപ്പോൾ അവൻ പറഞ്ഞത് കഴിഞ്ഞ കാര്യങ്ങളൊക്കേ കഴിഞ്ഞുവെന്നും ദിവ്യെ മറക്കാൻ പറ്റില്ലന്ന് ഒക്കെ ആണ്… വിവേക് തന്നെയാ വിവാഹത്തിന് നിർബന്ധിച്ചിരുന്നതും, അല്ലാതെ ഞാൻ നിന്നെ ചതിക്കാൻ നോക്കിയിട്ടില്ല…

 

നിസ്സഹായതയോടെ അയാൾ പറഞ്ഞു..

 

” അങ്ങനെ നെഞ്ചിൽ കൈവെച്ച് ഏട്ടന് പറയാൻ പറ്റുമോ…? അങ്ങനെയായിരുന്നെങ്കിൽ ഈ കാര്യങ്ങളൊക്കെ ഏട്ടൻ പറയേണ്ടത് എന്നോട് ആയിരുന്നു, അവൾക്ക് പ്രേമം ഉണ്ടായിരുന്നുവെന്ന് ഏട്ടൻ അറിയാമായിരുന്നു അപ്പോ ആദ്യമാ കാര്യം ഏട്ടൻ പറയേണ്ടത് എന്നോടായിരുന്നില്ലേ എന്നെ ചതിക്കുക ആയിരുന്നില്ല ഏട്ടന്റെ ഉദ്ദേശമെങ്കിൽ വിവേകിനോടല്ല എന്നോടും ചേട്ടനോട് വേണമായിരുന്നു ഈ കാര്യം സംസാരിക്കാൻ. വിവേകിനോടല്ല വിവാഹ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കാർന്നോമ്മാരോടാ,

 

ആ മറുപടിക്ക് മുൻപിൽ ഒന്നും പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല അയാൾ തല താഴ്ത്തിയിരിക്കുകയായിരുന്നു ചെയ്തത്.

 

” സത്യമാണ് നിന്നോടോ വിജയനോടോ വേണമായിരുന്നു ഞാൻ ഈ കാര്യം സംസാരിക്കാൻ, അത് ഞാൻ ചെയ്തില്ല.. നിങ്ങളെ ഞാൻ ചതിച്ചതിന് തുല്യം തന്നെയാണ്, ഭർത്താവിന്റെ അവസ്ഥയിൽ ഒരു നിമിഷം സുഭദ്രയ്ക്ക് വേദന തോന്നിയിരുന്നു പെട്ടെന്നാണ് അവരുടെ മൊബൈൽ ഫോൺ അടിച്ചത് ചെന്ന് നോക്കിയപ്പോൾ ദീപ്തിയാണ്. വിശ്വന്റെ മുഖത്തേക്ക് നോക്കാതെ പെട്ടെന്ന് മൊബൈലുമായി അവർ അടുക്കളയിലേക്ക് പോയിരുന്നു, ഹലോ തളർന്ന രീതിയിൽ ആയിരുന്നു അവരുടെ സ്വരം ഉണ്ടായിരുന്നത്,

 

” എന്താ അമ്മേ ഈ കേൾക്കുന്നത്, ചിത്ര എന്നെ വിളിച്ചു എന്തൊക്കെയോ പറയുന്നു, സത്യമാണോ ഇതൊക്കെ..

 

ആവലാതി നിറഞ്ഞ സ്വരത്തോടെ അവൾ ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് സുഭദ്രയ്ക്കും അറിയുമായിരുന്നില്ല.

 

“സത്യമാണ്….

 

അമ്മയുടെ മറുപടിയിൽ അവൾ ഞെട്ടിപ്പോയിരുന്നു,

 

” അവൾ കൊന്നു എന്ന് ഒക്കെയാണ് കേൾക്കുന്നത്….

 

പ്രതീക്ഷ അസ്തമിച്ച സ്വരത്തിൽ അവൾ പറഞ്ഞു…

 

” എന്താണെന്ന് അറിയാൻ അച്ഛൻ ഇവിടുന്ന് പോയി നോക്കിയിട്ടില്ല. അവൾക്ക് അതിനൊക്കെ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല, എന്തൊക്കെയാ സംഭവിച്ചത് ഞാൻ അനന്ദുവിനെ ഫോൺ വിളിച്ചിട്ട് അവൻ എടുക്കുന്നുമില്ല…

 

ദീപ്തി പറഞ്ഞു, ഒരു നിമിഷം സുഭദ്രയിലും ഒരു ഞെട്ടൽ ഉണ്ടായിരുന്നു.

 

” അതിന് നിനക്ക് അവന്റെ നമ്പർ ഒക്കെ അറിയാമോ..?

 

അല്പം ഗൗരവത്തോടെയാണ് സുഭദ്ര ചോദിച്ചത്,

 

” അറിയാം ഒരു അനാഥ പ്രേതത്തെ പോലെ എന്നെ ആ വീട്ടിൽ നിന്ന് അച്ഛൻ ഇറക്കിവിട്ട ആ ദിവസം എനിക്ക് തുണയായത് അവനായിരുന്നു, വീട് വരെ എന്നെ കൊണ്ടുവിട്ടു. ആ രാത്രിയിൽ ഞാനും കുഞ്ഞും ഒറ്റയ്ക്കായി പോകുമെന്ന് ഭയം കൊണ്ട്…

 

അന്ന് അനന്തുവിനെ കണ്ട കാര്യങ്ങളും തമ്മിൽ സംസാരിച്ച കാര്യങ്ങളുമൊക്കെ അമ്മയോട് പറയാതെ ദീപ്തിക്ക് സാധിക്കുമായിരുന്നില്ല… എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവരിലും ഒരു അമ്പരപ്പ് നിറഞ്ഞിരുന്നു,

 

” അങ്ങനെയായിരുന്നു അവരുടെ ഉദ്ദേശമെങ്കിൽ പിന്നെന്തിനാ ഒളിച്ചോടി പോകാൻ വേണ്ടി തീരുമാനിച്ചത്….

 

ഒന്നും മനസ്സിലാവാതെ സുഭദ്ര ചോദിച്ചു,

 

” അതെനിക്ക് മനസ്സിലാവുന്നില്ല, ഇതിനുള്ളിൽ നമുക്കറിയാത്ത എന്തെങ്കിലും കാര്യങ്ങൾ ഉണ്ടാവും… അച്ഛനോട് അമ്മ എങ്ങനെയെങ്കിലും അവളെ ഒന്ന് പോയി കാണാൻ പറ, നമ്മളല്ലാതെ ആരാ അവളെ രക്ഷിക്കാനുള്ളത്,

 

” അച്ഛൻ പോവില്ല ദീപ്തി, നിനക്കറിയാലോ.. അതിന്റെ കൂടെ ഇപ്പോൾ വീണ ചേച്ചിയും കൂടി വന്നിട്ടുണ്ട്, അച്ഛനെ എരിവ് കേറ്റി കൊണ്ടിരിക്കുകയാ… ഓരോന്ന് പറഞ്ഞു,അവരുടെ ഓരോ വാക്കുകൾക്കും മറുപടി ഇല്ലാതിരിക്കാണ്…

 

ഭർത്താവിന്റെ ദുരവസ്ഥയെ കുറിച്ച് മകളോട് സുഭദ്ര സംസാരിച്ചു…

 

” അങ്ങനെയിരിക്കണം… ഒരു വാക്ക് പോലും ആരോടും മറുപടി പറയാൻ ഇല്ലാതെ ഇരിക്കണം, സ്വന്തം മകളുടെ മനസ്സ് മനസ്സിലാക്കാതിരുന്നിട്ടല്ലേ ഇങ്ങനെ സംഭവിച്ചത്, നീ കൂടി ഈ സമയത്ത് അച്ഛനെ കുറ്റപ്പെടുത്തുകയാണോ ദീപ്തി ചെയ്യുന്നത്…?

 

” അമ്മേ വിവേകിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാൻ അമ്മയോടും അച്ഛനോടും വ്യക്തമായിട്ട് പറഞ്ഞതാ. അപ്പൊൾ നിങ്ങൾ ആരും അത് കേൾക്കാൻ തയ്യാറായില്ല, അതൊന്ന് കേട്ടിരുന്നെങ്കിൽ ഇപ്പൊൾ വിവാഹം വേണ്ടന്ന് വെച്ചിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഒന്നും നടക്കില്ലായിരുന്നു, അവൾ ഇത്രയും ധൃതിപിടിച്ച് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്തിനാ..? വിവേകും ആയിട്ടുള്ള വിവാഹം അച്ഛൻ നടത്തുമെന്ന് പറഞ്ഞതിന്റെ ഒറ്റ വാശിയിലാണ്, അങ്ങനെ ഒരു സംഭവം നടക്കില്ലായിരുന്നു, കുറച്ച് സമയം അവൾക്ക് കൊടുത്തിരുന്നെങ്കിൽ അവൻ പോലീസ് ട്രെയിനിങ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു, ആ ജോലി അവന് കിട്ടുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു… അതുകൊണ്ടാണ് അവൾ കുറച്ചു കാലം കൂടെ കാത്തിരിക്കണം എന്ന് നമ്മളോടൊക്കെ പറഞ്ഞത്, അതൊന്നും നിങ്ങൾക്ക് ആർക്കും കേൾക്കാൻ വയ്യായിരുന്നു. അല്ലെങ്കിൽ തന്നെ അവനുമായുള്ള വിവാഹം നടത്തേണ്ട, വിവേകിനെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും എന്ത് കാരണം കൊണ്ടായിരുന്നു അച്ഛൻ പെട്ടെന്ന് തന്നെ ആ വിവാഹം വേണമെന്ന് വാശിപിടിച്ചത്… ആ വാശി കൊണ്ട് നഷ്ടമായത് ഇപ്പൊൾ എന്താണെന്ന് അമ്മയ്ക്ക് മനസ്സിലാവുന്നുണ്ടല്ലോ, അവളുടെ ജീവിതം എന്തൊക്കെയാ സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നില്ല, ഞാനിവിടെ മോനേയും കൊണ്ട് ആശുപത്രിയിലാണ് അതുകൊണ്ട് എനിക്ക് ഒന്ന് പോയി നോക്കാൻ പോലും പറ്റുന്നില്ല, ഇപ്പോൾ അഭിയേട്ടന്റെ വീട്ടിലും ഇക്കാര്യം അറിയും… ഇനി എന്തൊക്കെ ആയിരിക്കും ഇവിടെ നിന്ന് എനിക്ക് കേൾക്കേണ്ടി വരുന്നത്,

 

” ഞാന് അച്ഛനോട് ഒന്നും കൂടി പറഞ്ഞു നോക്കാം, നീ ഏതായാലും ഇടയ്ക്ക് എന്നെ ഒന്ന് വിളിക്ക് , ഞാൻ ഉമ്മറത്തേക്ക് ചെല്ലട്ടെ.. ഇല്ലെങ്കിൽ ഞാൻ അച്ഛനെ ഒറ്റയ്ക്ക് ആക്കിയത് പോലെ ആവില്ലേ,

 

” അമ്മേ ഭർത്താവിനെ നമുക്ക് പിന്തുണയ്ക്കാം പക്ഷേ ഭർത്താവ് എന്ത് തെറ്റ് ചെയ്താലും അതെല്ലാം കണ്ണടച്ച് വിശ്വസിക്കാൻ നിൽക്കരുത്. അത്രയും പറഞ്ഞാണ് ദീപ്തി ഫോൺ വെച്ചത്,

 

ഉമ്മറത്തേക്ക് ചെല്ലുമ്പോൾ വീണ്ടും വീണ എന്തൊക്കെയോ കുറ്റപ്പെടുത്തലുകൾ നടത്തുകയാണ് തന്റെ വളർത്തൽ രീതിയെ കുറിച്ചും ഇടയ്ക്ക് പരാമർശിക്കുന്നുണ്ട്, താൻ മോശമായ രീതിയിൽ പെൺമക്കളെ വളർത്തിയത് കൊണ്ടാണ് ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടായത് എന്നൊക്കെയാണ് പറയുന്നത്.. ഒന്നിനും മറുപടി പറയാൻ നിന്നില്ല അല്ലെങ്കിലും പെൺമക്കൾ എന്ത് തെറ്റ് ചെയ്താലും അതിന് എപ്പോഴും പ്രശ്നം നേരിടേണ്ടി വരുന്നത് അമ്മമാർക്ക് ആയിരിക്കുമല്ലോ, പെട്ടെന്നാണ് അവിടേക്ക് വീണയുടെ ഇളയ മകനായ വിനയ് ഓടിയെത്തിയത്..

 

” അമ്മ ഇത് എന്തെടുക്കുവാ.. എത്രവട്ടം ഫോണിൽ വിളിച്ചു, കിട്ടുന്നു പോലുമില്ല,

 

” ഞാൻ ഫോൺ ഒന്നും എടുത്തില്ല വീട്ടിൽ വെച്ചിരിക്കുകയാ. എന്താടാ..?

 

ഗൗരവത്തോടെ വീണ അവനോട് ചോദിച്ചു,

 

“വീട്ടിൽ ഒരു പെണ്ണ് വന്നിട്ടുണ്ട്,

 

” പെണ്ണോ…?

 

ആ പെണ്ണ് അവർ വിവേകേട്ടന്റെ കൂടെ അവിടെ ഒരുമിച്ച് താമസിച്ചതാണെന്നൊക്കെയാ പറയുന്നത്, അവര് വന്നപ്പോൾ തന്നെ വിവേകേട്ടന്റെ രണ്ടു കവിളിലും മാറിമാറി അടിച്ചു.. അവര് ഗർഭിണിയാണെന്ന് ഒക്കെയാ പറയുന്നത്… വയറൊക്കെ ഉണ്ട്…അച്ഛനാ പറഞ്ഞത് അമ്മയെ വേഗം പോയി കൂട്ടിക്കൊണ്ടുവരാനെന്ന്

 

മകന്റെ സംസാരം കേട്ടപ്പോൾ വീണ അമ്പരന്നു, അതോടൊപ്പം തന്നെ സുഭദ്രയും വിശ്വനും ഒരേപോലെ ഞെട്ടി… വിശ്വൻ താൻ ഇരുന്നിരുന്ന കസേരയിൽ നിന്നും അമ്പരന്ന് എഴുന്നേറ്റ് പോയിരുന്നു..

 

തുടരും..

Tags: novelmalayalam romantic novelmalayalam novelനോവൽഅന്വേഷണം. ComMalayalam anweshanam novelഹൃദയരാഗം  ഭാഗം 65/ hridhayaragam part 65Anweshanam.com

Latest News

കശ്മീരില്‍ അതീവ ജാഗ്രത; ഡല്‍ഹിയില്‍ നിര്‍ണായക യോഗം | pakistani-missiles-intercepted-in-jammu-blackout-across-city

വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിൽ നിന്ന് വെള്ളപ്പുക; പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തു

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പാകിസ്താൻ പരിപാടികൾക്ക് വിലക്ക്; സീരീസുകൾ, സിനിമകൾ എന്നിവയുടെ സംപ്രേഷണം തടഞ്ഞ് ഇന്ത്യ

ഇനിയും പ്രകോപനമുണ്ടായാൽ ഉചിതമായ പ്രതികരണം നൽകാൻ രാജ്യം സജ്ജം’

എ.എം.ആര്‍. പ്രതിരോധം: 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, 5 ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.