ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് അനാര്‍ക്കലി മരക്കാര്‍. നിരവധി ആരാധകരെ ആണ് ഒരൊറ്റ ചിത്രം കൊണ്ട് താരം സ്വന്തമാക്കിയത്..തുടര്‍ന്ന് അങ്ങോട്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വീഡിയോകളിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും ഒക്കെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തു. ഇപ്പോളിതാ അടുത്തിടെ തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് അനാര്‍ക്കലി മരക്കാര്‍.
‘എനിക്ക് ഈ വളരെ അടുത്ത് അങ്ങനെ ഒരു അനുഭവം ഉണ്ടായി. ദുബായില്‍ ഒരു ഉദ്ഘാടനത്തിന് പോയതായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു, ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു പാര്‍ട്ടിയുണ്ട് പാര്‍ട്ടി കഴിഞ്ഞിട്ട് അവിടെത്തന്നെ നില്‍ക്കണം എന്ന്. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഞാന്‍ എന്തിനാണ് ആ പാര്‍ട്ടി കഴിയുമ്പോള്‍ അവിടെ തന്നെ നില്‍ക്കുന്നത് എന്ന്. അപ്പോള്‍ അയാളുടെ ഉദ്ദേശം എന്താണെന്ന് എനിക്കറിയണമായിരുന്നു. അങ്ങനെ ഞാന്‍ ചോദിച്ചു, ലാസ്റ്റ് അയാള്‍ പറഞ്ഞു, എംഡിക്ക് അനാര്‍ക്കലിയോട് താല്‍പ്പര്യം ഉണ്ട് അപ്പോള്‍ അവിടെ നില്ക്കുകയാണെങ്കില്.. പേയ്മെന്റ് ഒന്നും ഒരു പ്രശ്നമേ അല്ല എന്ന്.’
‘അപ്പോള്‍ എനിക്കാണെങ്കില്‍ അത് കേട്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. സത്യം പറഞ്ഞാല്‍ ഇങ്ങനത്തെ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മള് ഭയങ്കര ഒഫന്റഡ് ആകേണ്ടതല്ലേ. ദേഷ്യപ്പെടുകയില്ലേ. പക്ഷേ എനിക്ക് ഭയങ്കര സന്തോഷം തോന്നി. അയ്യോ അവസാനം ആരെങ്കിലും എന്നോട് ചോദിച്ചല്ലോ എന്ന്. ഞാന്‍ ഇങ്ങനെ വിചാരിക്കുമായിരുന്നു.. ഞാന്‍ അത്ര അട്രാക്ടഡ് അല്ലേ എന്ന്. ഇനി അതുകൊണ്ടാണോ ചോദിക്കാത്തത് എന്ന്. അയാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ഇല്ല എനിക്ക് താല്പര്യമില്ല എന്ന്. പിന്നെ അയാള്‍ ചോദിച്ചത്, താല്‍പ്പര്യമുളള മറ്റ് സെലിബ്രിറ്റിസിനെ അറിയാമോ എന്നാണ്. ഞാന്‍ പറഞ്ഞു, പോടോ അവിടുന്ന് എന്ന്.’, അനാര്‍ക്കലി മരക്കാര്‍ പറഞ്ഞു.