Beauty Tips

കഴുത്തിന് ചുറ്റും കറുപ്പുള്ളവരാണോ നിങ്ങൾ? കഴുത്തിലെ കറുപ്പകറ്റാൻ തക്കാളിയ്ക്കാകും – Solution for Darkness of Neck

മുഖത്തിന് നല്ല നിറമുണ്ടായിട്ടും കഴുത്തിന് കറുപ്പ് നിറം ഉള്ളത് എല്ലാവരെയും പൊതുവെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ്. ചിലര്‍ക്ക് അമിതവണ്ണം ഉള്ളവരിൽ, മൃതകേശങ്ങള്‍ അമിതമായി അടിഞ്ഞ് കൂടിയാല്‍, ചില മരുന്നുകളുടെ ഉപയോഗമെല്ലാം കഴുത്തില്‍ കറുപ്പ് നിറം വരാന്‍ കാരണമാകുന്നു. ഇത്തരത്തില്‍ കഴുത്തില്‍ വരുന്ന കറുപ്പ് നിറം കുറയ്ക്കാന്‍ തക്കാളി ഉപയോഗിക്കാവുന്നതാണ്.

തിളക്കമുള്ള ചർമ്മം ലഭിക്കാൻ ഏറ്റവും ഫലപ്രദമായ പ്രതിവിധികളിൽ ഒന്നാണ് തക്കാളി. അവ ധാരാളം പോഷക ഗുണമുള്ളതും ചർമ്മത്തെ ശുദ്ധീകരിക്കാൻ കഴിവുമുള്ളതാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി മുഖക്കുരു പാടുകൾ ചുളിവുകൾ എന്നിവയെ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കഴുത്തിലെയും മുഖത്തിലെയും കറുപ്പ് പാടെ മാറ്റാൻ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന രണ്ടുതരം തക്കാളി ഫേസ് പാക്കുകൾ;

തക്കാളിയും നാരങ്ങയും

ഒരു ടീസ്പൂൺ തക്കാളി പേസ്റ്റും മൂന്നോ നാലോ ടീസ്പൂണ്‍ നാരങ്ങാ നീരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും ആയി ഇടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

തക്കാളിയും വെള്ളരിക്കയും

രണ്ടു സ്പൂൺ തക്കാളി പേസ്റ്റും രണ്ടു സ്പൂൺ വെള്ളരിക്ക ജ്യൂസും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം മുഖത്തും കഴുത്തിലും ഇടുക 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത്തരം പാക്കുകൾ ഇടുന്നത് കഴുത്തിലെ കറുപ്പ് അകറ്റാനും മുഖകാന്തിക്കും നല്ലതാണ്.

തക്കാളി സ്ക്രബ്

ഒരു മുറി തക്കാളി പഞ്ചസാരയിൽ മുക്കി 15 മിനിറ്റ് നേരം തുടർച്ചയായി കഴുത്തിലെ കറുപ്പുള്ള ഭാഗങ്ങളിൽ സ്ക്രബ് ചെയ്യുന്നതും നല്ലതാണ്.

STORY HIGHLIGHT: Solution for Darkness of Neck