Celebrities

‘എക്‌സൈറ്റഡ്, നെര്‍വസ്’: നയന്‍താരയുടെ മേക്കാത് കുത്തല്‍ വൈറല്‍

ഇലുമിനാറ്റി ഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

പ്രേക്ഷകരുടെ പ്രിയ നടിയാണ് നയന്‍താര. അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. മക്കളുടെയും ഭര്‍ത്താവ് വിഘ്‌നേശിന്റെയും ഒപ്പമുള്ള ചിത്രങ്ങള്‍ വലിയ ശ്രദ്ധ നേടാറുണ്ട് സമൂഹ മാധ്യമങ്ങളില്‍. ഇപ്പോള്‍ ഇതാ അത്തരത്തില്‍ നയന്‍താരയുടെ സോഷ്യല്‍ മീഡിയയിലൂടെ ഒരു പുത്തന്‍ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നയന്‍താര മേക്കാത് കുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.


 നയന്‍സ് തന്നെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കാതു കുത്തുന്നതിലെ ടെന്‍ഷനും ക്യൂട്ട് എക്‌സ്പ്രഷനുകളും വീഡിയോയില്‍ കാണാം. മേക്കാതില്‍ രണ്ടിടത്താണ് നയന്‍സ് കമ്മലിട്ടത്. രണ്ടും ഡയമണ്ടാണ്. ഒരു ലക്ഷം വീതമാണ് കമ്മലുകളുടെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ആവേശം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഇലുമിനാറ്റി ഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മേക്കാത് കുത്തുന്നതില്‍ വളരെ എക്‌സൈറ്റഡ് ആണെന്നും നെര്‍വസ് ആണെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ വൈറല്‍ ആവുകയായിരുന്നു. നിരവധി പ്രേക്ഷകരാണ് നടിയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.

STORY HIGHLIGHTS: Actress Nayanthara ear piercing