അടുത്തിടെയാണ് തമിഴ് നടന്‍ ജയം രവി ഭാര്യ ആര്‍തിയുമായുള്ള ബന്ധം വേര്‍പെടുത്തുന്നുവെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വേര്‍പിരിയല്‍ പ്രഖ്യാപനം നടത്തിയതെന്ന ആരതിയുടെ പ്രതികരണം എത്തിയതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.ഇപ്പോളിതാ വിവാഹമോചനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ ജയം രവി പൊലീസിനെ സമീപിച്ചെ വാര്‍ത്തയാണ് പുറത്തുവരുന്നത്.
ആര്‍തിയില്‍ നിന്ന് തന്റെ കാറും സ്വത്തുക്കളും തിരികെ വാങ്ങിത്തരണം എന്നാവശ്യപ്പെട്ടാണ് ജയം രവി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ആര്‍തി വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും തന്റെ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ഇടപെടണമെന്നുമാണ് ജയം രവിയുടെ ആവശ്യം. അഡയാര്‍ പൊലീസ് കമ്മീഷ്ണര്‍ക്കാണ് നടന്‍ പരാതി നല്‍കിയിരിക്കുന്നത്. ജയം രവിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആര്‍തിയായിരുന്നു നേരത്തെ കൈകാര്യം ചെയ്തിരുന്നത്. ഇത് തിരികെ ലഭിക്കുന്നതിനായി ജയം രവി മെറ്റയെയും സമീപിച്ചിരുന്നു. അക്കൗണ്ട് ലഭിച്ചതിന് ശേഷം ‘പുതിയ ഞാന്‍’ എന്ന അടിക്കുറിപ്പോടെ ജയം രവി ഒരു ഫോട്ടോ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ ആര്‍തിക്കൊപ്പമുള്ള ചിത്രങ്ങള്‍ നടന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറ്രുകയും ചെയ്തിരുന്നു.
സെപ്റ്റംബര്‍ 9-നാണ് ജയം രവി വിവാഹമോചന വിവരം സമൂഹ മാധ്യമം വഴി പങ്കുവെച്ചത്. വിവാഹമോചനം പെട്ടെന്നെടുത്ത ഒരു തീരുമാനമല്ലെന്നും വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജയം രവി വിവാഹമോചനത്തെക്കുറിച്ച പറഞ്ഞ കാര്യങ്ങള്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നും അടുത്തിടെ നടത്തിയ പരസ്യമായ അറിയിപ്പ് വല്ലാതെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു എന്നും ഭാര്യ ആര്‍തി പ്രതികരിച്ചിരുന്നു. ഭര്‍ത്താവുമായി ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കാനായി നിരവധി അവസരങ്ങള്‍ തേടിയിരുന്നെന്നും എന്നാല്‍ ആ അവസരം ലഭിച്ചില്ലെന്നും ആര്‍തി പറഞ്ഞു.
STORY HIGHLIGHTS: Jayam Ravi file police complaint against wife Aarthi