മലയാളത്തിനു പുറമേ അന്യഭാഷ ചിത്രങ്ങളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുയാണ് നടി മഞ്ജു വാര്യര്‍. അടുത്തിടെ പുറത്തിറങ്ങിയ രജനീകാന്തിനൊപ്പമുള്ള വേട്ടയ്യനിലെ മനസ്സിലായോ എന്ന ഗാനം വലിയ സൂപ്പര്‍ ഹിറ്റായി പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതാ വേട്ടയ്യനിലേക്കും തുനിവിലേക്കും താന്‍ എങ്ങനെയാണ് എത്തിപ്പെട്ടതെന്ന് പറയുകയാണ് നടി. വര്‍ക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ള സംവിധായകരൊപ്പം പ്രവര്‍ത്തിക്കാന്‍ പറ്റിയെന്നുള്ളത് തന്റെ ഭാഗ്യമാണ് പറയുകയാണ് മഞ്ജു വാര്യര്‍.
‘തുനിവിലേക്ക് എന്നെ ക്ഷണിച്ചത് എച്ച് വിനോദ് ആയിരുന്നു. ഒരു എച്ച് വിനോദ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതായിരുന്നു എന്റെ ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്. അതിന് ശേഷമാണ് അജിത് സാറാണ് സിനിമയിലെ നായകനെന്ന് അറിഞ്ഞത്. അതെനിക്ക് ഒരു ബോണസ് ആയിരുന്നു. വേട്ടയ്യനിലക്ക് ജ്ഞാനവേല്‍ സാര്‍ വിളിക്കുമ്പോള്‍ ജയ് ഭീമിന് ശേഷം അദ്ദേഹവുമായി ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. പിന്നെയാണ് അതൊരു രജനി സാര്‍ ചിത്രമാണെന്ന് അറിഞ്ഞത്. എനിക്ക് വര്‍ക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ള സംവിധായകരൊപ്പം പ്രവര്‍ത്തിക്കാന്‍ പറ്റിയെന്നുള്ളത് എന്റെ ഭാഗ്യമാണ്. അതിനൊപ്പം രജനികാന്ത്, അജിത്, ധനുഷ് എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു അഡീഷണല്‍ ബോണസ് ആയിട്ടാണ് ഞാന്‍ കാണുന്നത്’, മഞ്ജു വാര്യര്‍ പറഞ്ഞു.
വേട്ടയ്യനിലെ ഓരോ അപ്‌ഡേഷനും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക് , ഫഹദ് ഫാസില്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം കമ്പോസ് ചെയ്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. വേട്ടയ്യന്‍ ഒക്ടോബര്‍ 10 ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും.
STORY HIGHLIGHTS: Manju Warrier about her new films in tamil