കേരളത്തില്‍ വലിയ ഫാന്‍ ബേസ് ഉള്ള നടനാണ് ചിയാൻ വിക്രം. താരത്തിന്റെ ചിത്രം റിലീസ് ചെയ്യുന്നതിനായി ആരാധകര്‍ കാത്തിരിക്കുകയാണ് ചെയ്യുന്നത്. ഇപ്പോളിതാ മലയാളത്തിന്റെ യുവനടന് ടൊവിനോ തോമസ് നടന് വിക്രമിനെ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ്.
‘ഞാനൊക്കെ സ്കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ പുള്ളി ഭയങ്കര സ്റ്റാറും ഭയങ്കര ആക്ടറും ഒക്കെയാണ്. എനിക്ക് ഭയങ്കര ആരാധനയുള്ള ഒരാള്‍, നമ്മളുടെ അടുക്കല്‍ വളരെ സ്വീറ്റ് ആയിട്ട് വളരെ ഫ്രണ്ട്ലി ആയിട്ട് പെരുമാറുന്നു.. പുള്ളി ആ സമയത്ത് ഡയറ്റും കാര്യങ്ങളും ഒക്കെയാണ്. തങ്കലാന് കഴിഞ്ഞിട്ട് അടുത്ത പടത്തിന് ഇരിക്കുകയാണ്. പുള്ളി ആറുമണിക്ക് ശേഷം വെള്ളം കുടിക്കില്ല, ഭക്ഷണം കഴിക്കില്ല, ഒന്നുമില്ല. പക്ഷേ എനിക്ക് ഭക്ഷണം എല്ലാം കൊണ്ട് തന്ന്, എന്റെ അടുത്ത് വര്‍ത്താനം പറയുകയാണ്. ഞാനാണെങ്കില്‍ ഫുഡ് കഴിക്കണോ എന്ത് ചെയ്യണം എന്നായിരുന്നു.. ഞാന്‍ അപ്പോഴും പുളളിയോട് പറഞ്ഞുകൊണ്ടിരുന്നത് അന്യന് ഞാന്‍ 50 പ്രാവശ്യം കണ്ടു എന്നാണ്’, ടൊവിനോ പറഞ്ഞു.
എസ്. ശങ്കര്‍ സഹ-രചനയും സംവിധാനവും നിര്‍വ്വഹിച്ച് ആസ്കര്‍ ഫിലിംസിന് കീഴില്‍ വി. രവിചന്ദ്രന്‍ നിര്‍മ്മിച്ച 2005-ലെ ഒരു തമിഴ് സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് അന്യന്. അമ്പി, അന്യന്,റെമോ എന്നീ മൂന്ന് കഥാപാത്രങ്ങളായാണ് വിത്രം ഈ സിനിമയില്‍ അഭിനയിച്ചത്. അന്യനിലെ താരത്തിന്റെ പെര്‍ഫോമന്‍സിന് ആരാധകര്‍ ഇന്നും ഏറെയാണ്. എട്ട് ഫിലിംഫെയര്‍ അവാര്‍ഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടിയതിന് പുറമെ സ്പെഷ്യല്‍ ഇഫക്റ്റ് വിഭാഗത്തില്‍ ദേശീയ അവാര്‍ഡും ഈ ചിത്രം കരസ്ഥമാക്കി.
STORY HIGHLIGHTS: Tovino Thomas about vikram