അരുണാചല്‍ പ്രദേശില്‍ തവാങ്ങിനും ബോംഡിലക്കുമിടയിലായി സ്ഥിതി ചെയ്യുന്ന സുന്ദരമായ പ്രദേശമാണ് ദിബാംഗ് താഴ്‌വര. ലോഹിത് ജില്ലയില്‍ ദിബാംഗ് നദിയുടെ കരയിലുള്ള പ്രദേശമാണ് ദിബാംഗ് താഴ്‌വര എന്നറിയപ്പെടുന്നത്. പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല, സമ്പന്നമായ പൈതൃകവും ദിബാംഗിനെ വ്യത്യസ്തമാക്കുന്നു. വന്യജീവികളാൽ സമ്പന്നമാണ് ജില്ല. അസാധാരണമായ സസ്തനികളായ റെഡ് ഗോറൽ, മിഷ്മി ടാക്കിൻ, ഗോങ്‌ഷാൻ മുണ്ട്ജാക്ക് എന്നിവ ദിബാംഗ് താഴ്‌വരയിൽ കാണപ്പെടുന്നു. ജില്ലയിൽ കാണാവുന്ന അപൂർവയിനം പക്ഷികളാണ് മോണൽ. ജില്ലയുടെ തലസ്ഥാനമായ അനിനി സ്ഥിതി ചെയ്യുന്നത് വടക്കുകിഴക്കൻ ഇന്ത്യയുടെ വടക്കൻ ഭാഗത്താണ്. ഇന്തോ-ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ലയ്ക്ക് ശക്തമായ ചൈനീസ് സ്വാധീനമുണ്ട്.
ഇവിടുത്തെ ജൈവ വൈവിധ്യവും എടുത്തു പറയേണ്ട ഒന്നാണ്. റെഡ് ഗോറൽ, മിഷ്മി ടാക്കിൻ, ഗോങ്‌ഷാൻ മുണ്ട്ജാക്ക് എന്നീ അപൂര്‍വ്വ സസ്തനികള്‍ ദിബാംഗ് താഴ്‌വരയിൽ കാണപ്പെടുന്നു. കൂടാതെ സ്‌ക്ലേറ്റേഴ്‌സ് എന്ന അപൂര്‍വയിനം പക്ഷികളെയും ഇവിടെ കാണാം. നോര്‍ത്തീസ്റ്റിന്‍റെ വടക്കേ അറ്റത്താണ് ജില്ലയുടെ തലസ്ഥാനമായ അനിനി. ഇന്തോ-ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ലയ്ക്ക് ശക്തമായ ചൈനീസ് സ്വാധീനമുണ്ട്. ചിമിരി ഫോര്‍ട്ട് എന്നറിയപ്പെടുന്ന രുക്മിണി നദി ഫോര്‍ട്ട് ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണമാണ്. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കോട്ടയാണിത്. നാഗരാജാവിന്‍റെ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കംബോന കുളം കാണാന്‍ ഇഡിലി ഗ്രാമത്തിലേക്ക് പോകാം.
നഗരമധ്യത്തില്‍ നിന്നും 17 കിലോമീറ്റര്‍ ദൂരമാണ് ഇങ്ങോട്ടേക്കുള്ളത്. ഇവ കൂടാതെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച നിജോമഘട്ട്, എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതും ചരിത്ര പ്രധാന്യമുള്ളതുമായ ഭിസ്മാക്നഗര്‍ കോട്ട എന്നിവയും സഞ്ചാരികള്‍ സ്ഥിരം സന്ദര്‍ശിക്കുന്ന ഇടങ്ങളാണ്. അനിനിയില്‍ നിന്ന് ഏഴു മണിക്കൂര്‍ ദൂരമാണ് തൊട്ടടുത്തുള്ള എയര്‍പോര്‍ട്ടായ ദിബ്രുഗഡിലെ ചാബുവ എയര്‍പോര്‍ട്ടിലേക്കുള്ളത്. മുര്‍ക്കിയോങ്ങ്സെലക് റെയില്‍വേ സ്റ്റേഷന്‍ ആണ് ട്രെയിന്‍ വഴി വരുന്നവര്‍ ഇറങ്ങേണ്ടത്. അനിനിയില്‍ നിന്നും 323 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. റോഡ് വഴി വരുന്നവര്‍ക്ക് സ്റ്റേറ്റ് ബസുകളെ ആശ്രയിക്കുകയോ പ്രൈവറ്റ് വാഹനങ്ങള്‍ വാടകക്കെടുക്കുകയോ ചെയ്യാം.
STORY HIGHLLIGHTS: dibang-valley-arunachal-pradesh