Celebrities

‘നിങ്ങള്‍ മീഡിയ ആണ്, അല്ലാതെ എന്റെ അച്ഛനും അമ്മയും ഒന്നുമല്ലല്ലോ’: ഒന്ന് ഒഴിഞ്ഞുപോകൂ എന്ന് പറയേണ്ട അവസ്ഥയാണെന്ന് നിഖില വിമല്‍

നിങ്ങള്‍ ആരാണ്..

വ്യക്തമായ ആശയം കൊണ്ടും പ്രത്യേക അഭിനയ ശൈലി കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച യുവനടിയാണ് നിഖില വിമല്‍. ഇന്റര്‍വ്യൂവിലെ നിഖിലയുടെ കൗണ്ടറുകള്‍ എല്ലാം തന്നെ വലിയ വൈറല്‍ ആകാറുമുണ്ട്. ഇപ്പോള്‍ ഇതാ മാധ്യമങ്ങളെ കുറിച്ച് നിഖില പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.

‘നിങ്ങള്‍ മീഡിയ ആണ്. അല്ലാതെ എന്റെ അച്ഛനും അമ്മയും ഒന്നുമല്ലല്ലോ. ഒരു സിനിമയുടെ പ്രിവ്യൂവിന് വരുമ്പോള്‍ ഇന്‍വൈറ്റഡ് ഗസ്റ്റുകള്‍ വരുന്നത് നിങ്ങള്‍ക്ക് എടുക്കാം. അവര് പോകുന്നത് നിങ്ങള്‍ക്ക് എടുക്കാം. അല്ലെങ്കില്‍ ആ പറയുന്ന സിനിമയെ പറ്റിയുള്ള റിവ്യൂ നിങ്ങള്‍ക്ക് എടുക്കാം. ഇതാണ് നിങ്ങളുടെ ലിമിറ്റ്. അല്ലാതെ അവര്‍ എവിടെയെങ്കിലും പോയി ആരോടെങ്കിലും സംസാരിക്കുന്നതോ അവര്‍ ആരെയെങ്കിലും ഹഗ്ഗ് ചെയ്യുന്നതോ അവര്‍ വേറെ എവിടെയെങ്കിലും പോയി സംസാരിക്കുന്നതോ ഒന്നും നിങ്ങളുടെ കണ്ടന്റ് അല്ല. എന്റെ അനുഭവത്തില്‍ എന്റെ ഒരു സുഹൃത്ത് ഗേള്‍ഫ്രണ്ടും ആയിട്ട് സിനിമ തിയേറ്ററില്‍ പോയ സമയത്ത് കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഇവര്‍ വീഡിയോ എടുക്കാന്‍ വന്നു. അപ്പോള്‍ അവന്‍ പറഞ്ഞു വീഡിയോ എടുക്കാന്‍ പാടില്ല എന്ന്. വീഡിയോ എടുക്കാന്‍ പാടില്ല എന്ന് പറഞ്ഞപ്പോള്‍ അവര് പറഞ്ഞത്, ഞങ്ങള്‍ മീഡിയ ആണ് അറിയാമല്ലോ എന്നാണ്.’

‘അപ്പോള്‍ എന്താണ് നിങ്ങള്‍ക്ക് അങ്ങനെ പറയാന്‍ പറ്റുന്നത്. നിങ്ങള്‍ ആരാണ്.. നിങ്ങള്‍ മീഡിയ ആണ് അല്ലാതെ നിങ്ങള്‍ എന്റെ അച്ഛനും അമ്മയും ഒന്നുമല്ലല്ലോ. നമുക്ക് നമ്മളുടെ സ്വാതന്ത്ര്യത്തില്‍ നമ്മുടെ അച്ഛനും അമ്മയും വിടുന്നെങ്കില്‍ അല്ലെങ്കില്‍ നമ്മുടെ ഫാമിലിയില്‍ നിന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നുണ്ടെങ്കില്‍ നമുക്ക് ഇല്ലാതായി പോകുന്നത് മീഡിയയുടെ മുന്‍പില്‍ ആണ്. ഞങ്ങളുടെ ലൈഫില്‍ നിന്ന് ഒന്ന് ഒഴിഞ്ഞുപോകൂ എന്ന് നിങ്ങളോട് പറയേണ്ട അവസ്ഥയാണ്.’, നിഖില വിമല്‍ പറഞ്ഞു.

story highlights: Nikhila Vimal about Medias