Careers

പാചകം വശമുണ്ടോ, എങ്കിൽ പ്രതിമാസം 70000 രൂപ വരെ നേടാം; സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകൾ | jobs-sai-invites-application

നിയമനത്തിന്റെ ആദ്യ നാളുകളില്‍ 50000 രൂപയായിരിക്കും ശമ്പളം

രാജ്യത്ത് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുക, കായികരംഗത്ത് മികവ് കൈവരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കായിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സായ് അഥവാ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. 1860 ലെ സൊസെറ്റി ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സ്വയംഭരണ സ്ഥാപനമാണിത്. ഇപ്പോഴിതാ ഷെഫ് തസ്തികയിലേക്ക് യോഗ്യരും തല്‍പരരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സായ് സ്‌കീമുകള്‍ നടപ്പിലാക്കുന്ന അഖിലേന്ത്യ അധിഷ്ഠിത കേന്ദ്രങ്ങളില്‍ പോസ്റ്റിംഗ് നല്‍കും. അപേക്ഷകരുടെ പ്രായപരിധി 50 വയസില്‍ കവിയാന്‍ പാടില്ല എന്നാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കരാര്‍ തസ്തികയുടെ പരമാവധി കാലാവധി നാല് വര്‍ഷമാണ്. നിലവില്‍ എട്ട് ഒഴിവുകളാണ് പ്രസ്തുത തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 50000 രൂപ മുതല്‍ 70000 രൂപ വരെ പ്രതിമാസ ശമ്പളമായി നല്‍കും. നിയമനത്തിന്റെ ആദ്യ നാളുകളില്‍ 50000 രൂപയായിരിക്കും ശമ്പളം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു അംഗീകൃത സര്‍വകലാശാലാ സ്ഥാപനത്തില്‍ നിന്ന് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി / ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് / പാചക കലയില്‍ വി ബി എസ് സി / പാചക കലയില്‍ ബി എ എന്നിവ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പാചക കല / ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ യു ജി ഡിപ്ലോമയോ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

പ്രസ്തുത യു ജി ഡിപ്ലോമ 1-2 വര്‍ഷത്തെ കാലാവധിയുള്ളതായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരെ അഭിമുഖത്തിനായി വിളിക്കും. അഭിമുഖത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം?

യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസാന തിയതിയായ സെപ്തംബര്‍ 29 ന് മുന്‍പ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. സര്‍ട്ടിഫിക്കറ്റ് / രേഖകളുടെ നിര്‍ദ്ദിഷ്ട സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍ എന്നിവ സഹിതമാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

content highlight: jobs-sai-invites-application

Latest News