നീതി ആയോഗ് അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് ( യു ഡി സി ) തസ്തികയിലേക്ക് യോഗ്യതയും തല്‍പരരുമായ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. രണ്ട് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അപേക്ഷകരുടെ പ്രായം 56 വയസില്‍ കൂടാന്‍ പാടില്ല. ആഗസ്റ്റ് 30 നാണ് വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനം പുറത്തുവന്ന് 60 ദിവസത്തിനകം അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റ് അല്ലെങ്കില്‍ യൂണിയന്‍ ടെറിട്ടറി അഡ്മിനിസ്ട്രേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ആയിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ പാരന്റ് കേഡറിലോ ഡിപ്പാര്‍ട്ട്മെന്റിലോ സ്ഥിരമായി സമാനമായ തസ്തികകള്‍ വഹിക്കുന്നവരോ ശമ്പള തലത്തില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കായി എട്ട് വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉള്ളവരോ ആയിരിക്കണം എന്നും വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് പേ ലെവല്‍-04 പ്രകാരം 25500 രൂപ മുതല്‍ 81100 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. ഡല്‍ഹിയിലെ ഡെവലപ്മെന്റ് മോണിറ്ററിംഗ് ആന്‍ഡ് ഇവാലുവേഷന്‍ ഓഫീസില്‍ ആയിരിക്കും നിയമനം. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം.
എങ്ങനെ അപേക്ഷിക്കാം:
മാനദണ്ഡങ്ങള്‍ പ്രകാരമുള്ള യോഗ്യതകള്‍ നിറവേറ്റുന്നവര്‍ക്ക് നീതി ആയോഗിന്റെ ഔദ്യോഗിക അറിയിപ്പിനൊപ്പം നല്‍കിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ഔദ്യോഗിക വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സമര്‍പ്പിക്കാം. അപേക്ഷകര്‍ കൃത്യമായി പൂരിപ്പിച്ച അപേക്ഷകള്‍ എല്ലാ അനുബന്ധ രേഖകളും സഹിതം കമ്മിറ്റിക്ക് സമര്‍പ്പിക്കണം. സമയ പരിധിക്ക് ശേഷം സമര്‍പ്പിച്ചതോ അപൂര്‍ണ്ണമോ ആയ അപേക്ഷകള്‍ കമ്മിറ്റി പരിഗണിക്കുന്നതല്ല.
content highlight: niti-ayog-invites-application