നിറഞ്ഞ സദസ്സുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന മലയാള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കൃതി ഷെട്ടി അവതരിപ്പിച്ച ടോവിനോയുടെ പെയര്‍ ആയിട്ടുള്ള റോള്‍. ഇപ്പോള്‍ ഇതാ മലയാളി അല്ലാത്ത കൃതി ഷെട്ടിക്ക് ഡബ്ബ് ചെയ്തത് മലയാളത്തിലെ ഒരു പ്രമുഖ നടി ആണെന്ന് പറയുകയാണ് ടൊവിനോ തോമസ്.കൃതി ഷെട്ടിക്ക് എആര്‍എമ്മില്‍ ഡബ്ബ് ചെയ്തത് മമിത ബൈജു ആണ്. മമ്മിതയും ഞാനും ഒരുമിച്ച് അഭിനയിച്ച സിനിമ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ആണ്. എന്റെ അനുജത്തിയായിട്ടാണ് അതില്‍ മമിത അഭിനയിച്ചത്. അത് കഴിഞ്ഞിട്ട് ഞാന്‍ വല്ലപ്പോഴും ഒക്കെയാണ് കാണുന്നത്. എന്നിട്ട് പിന്നെ പ്രേമലു ഒക്കെ ഭയങ്കര വര്‍ക്കായി. പക്ഷേ ഇതിന് മുന്‍പും മമിത ഡബ്ബ് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഞാനറിഞ്ഞത്. ഞാന്‍ അപ്പോള്‍ തന്നെ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു മമിതയ്ക്ക്. കലക്കിയെന്ന് പറഞ്ഞ്. അതായത് ആ ഒരു ക്യാരക്ടറിനെ കുറച്ചുകൂടി അവതരിപ്പിക്കാന്‍ നമുക്ക് സഹായകമായി ആ ഒരു ഡബ്ബ്. അപ്പോള്‍ തന്നെ ഞാന്‍ മെസ്സേജ് അയച്ചു പറഞ്ഞു, അടിപൊളി ആയിട്ടുണ്ട്.. മമിതയും ഈ സിനിമയുടെ ഭാഗമാണ്, നന്ദി എന്ന്.’, ടൊവിനോ തോമസ് പറഞ്ഞു.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും യുജിഎം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് അജയന്റെ രണ്ടാം മോഷണം നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലാണ് ഈ ത്രീ ഡി ചിത്രം റിലീസ് ചെയ്തത്. നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.
STORY HIGHLIGHTS: Krithi Shetty ARM dubbing