നിറഞ്ഞ സദസ്സുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന മലയാള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കൃതി ഷെട്ടി അവതരിപ്പിച്ച ടോവിനോയുടെ പെയര്‍ ആയിട്ടുള്ള റോള്‍. ഇപ്പോള്‍ ഇതാ മലയാളി അല്ലാത്ത കൃതി ഷെട്ടിക്ക് ഡബ്ബ് ചെയ്തത് മലയാളത്തിലെ ഒരു പ്രമുഖ നടി ആണെന്ന് പറയുകയാണ് ടൊവിനോ തോമസ്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് അജയന്റെ രണ്ടാം മോഷണം നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലാണ് ഈ ത്രീ ഡി ചിത്രം റിലീസ് ചെയ്തത്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.
STORY HIGHLIGHTS: Krithi Shetty ARM dubbing